Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NareshPalGangawar

പു​തി​യ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ കേ​​​​ന്ദ്രം നി​​​​യോ​​​​ഗി​​​​ച്ച പു​​​​തി​​​​യ ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സെ​​​​ക്ര​​​​ട്ട​​​​റി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ അ​​​​ന​​​​ർ​​​​ഹ​​​​മാ​​​​യി കൈ​​​​പ്പ​​​​റ്റി​​​​യെ​​​​ന്ന വി​​​​വാ​​​​ദ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ.

കേ​​​​ന്ദ്ര കാ​​​​ർ​​​​ഷി​​​​ക മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 1.16 കോ​​​​ടി രൂ​​​​പ സ​​​​ബ്സി​​​​ഡി കൈ​​​​പ്പ​​​​റ്റി​​​​യ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ഒ​​​​രു മാ​​​​സം മു​​​​മ്പ് വി​​​​വാ​​​​ദ​​​​ത്തി​​​​ലാ​​​​യ ഫി​​​​ഷ​​​​റീ​​​​സ്, മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ സെ​​​​ക്ര​​​​ട്ട​​​​റി ന​​​​രേ​​​​ഷ് പാ​​​​ൽ ഗം​​​​ഗാ​​​​വാ​​​​റി​​​​നെ​​​​യാ​​​​ണു കേ​​​​ന്ദ്രം പു​​​​തി​​​​യ ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ്വ​​​​ന്തം മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് കേ​​​​ന്ദ്ര കാ​​​​ർ​​​​ഷി​​​​ക​​​​സ​​​​ഹ​​​​മ​​​​ന്ത്രി ഭ​​​​ഗീ​​​​ര​​​​ഥ് ചൗ​​​​ധ​​​​രി ഒ​​​​രു കോ​​​​ടി രൂ​​​​പ​​​​യ്ക്ക​​​​ടു​​​​ത്ത് സ​​​​ബ്സി​​​​ഡി കൈ​​​​പ്പ​​​​റ്റി​​​​യ​​​​താ​​​​യു​​​​ള്ള വാ​​​​ർ​​​​ത്ത ദേ​​​​ശീ​​​​യ ദി​​​​ന​​​​പ​​​​ത്ര​​​​മാ​​​​യ ഇ​​​​ന്ത്യ​​​​ൻ എ​​​​ക്സ്പ്ര​​​​സാ​​​​ണ് ക​​​​ഴി​​​​ഞ്ഞ മാ​​​​സം 26ന് ​​​റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. സ്വ​​​​ന്തം മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ സ​​​​ബ്സി​​​​ഡി സ​​​​ഹാ​​​​യം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് കേ​​​​ന്ദ്ര കാ​​​​ർ​​​​ഷി​​​​ക​​​​സ​​​​ഹ​​​​മ​​​​ന്ത്രി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ ബോ​​​​ർ​​​​ഡ് ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്.

ഈ ​​​​റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് കേ​​​​ന്ദ്ര കൃ​​​​ഷി​​​മ​​​​ന്ത്രാ​​​​ല​​​​യം വാ​​​​ണി​​​​ജ്യ കൃ​​​​ഷി പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഫി​​​​ഷ​​​​റീ​​​​സ്, മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന ഗം​​​​ഗാ​​​​വാ​​​​റി​​​​ന്‍റെ അ​​​​മ്മ​​​​യും ഭാ​​​​ര്യ​​​​യും മ​​​​ക​​​​നും ചേ​​​​ർ​​​​ന്ന് 1.16 കോ​​​​ടി രൂ​​​​പ കൈ​​​​പ്പ​​​​റ്റി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഗം​​​​ഗാ​​​​വാ​​​​റി​​​​ന്‍റെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​ക്ക​​​​ൾ രം​​​​ഗ​​​​ത്തെ​​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്കു പി​​​​ന്നി​​​​ലൊ​​​​ളി​​​​ക്കാ​​​​ൻ തെ​​​​റ്റു​​​​ക​​​​ളി​​​​ല്ലാ​​​​ത്ത മു​​​​ഖ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​താ​​​​യെ​​​​ന്നും അ​​​​ത്ര​​​​ത്തോ​​​​ളം ആ​​​​ഴ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​യെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​വ് പ​​​​വ​​​​ൻ ഖേ​​​​ര കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. ഗം​​​​ഗാ​​​​വാ​​​​റി​​​​നെ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​ക്കി നി​​​​യ​​​​മി​​​​ച്ച​​​​തി​​​​നെ ആ​​​​ത്യ​​​​ന്തി​​​​ക പ്ര​​​​ഹ​​​​സ​​​​ന​​​​മാ​​​​ണെ​​​​ന്ന് സി​​​​പി​​​​എം രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗം ജോ​​​​ൺ ബ്രി​​​​ട്ടാ​​​​സ് പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up