Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Constitution

Wayanad

ദേ​ശീ​യ ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

ക​ൽ​പ്പ​റ്റ: പൊ​തു വി​ദ്യാ​ഭ്യ​സ വ​കു​പ്പ്, ഡ​യ​റ്റ്, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ്, ബ​ത്തേ​രി ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ബ​ത്തേ​രി ഡ​യ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ​ഘ​ട​ന​യെ വെ​റു​മൊ​രു നി​യ​മ​പു​സ്ത​ക​മാ​യി മാ​ത്രം കാ​ണാ​തെ നെ​ഞ്ചോ​ട് ചേ​ർ​ത്തു​പി​ടി​ച്ച് ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു.

ജാ​തി, മ​തം, പ​ണം എ​ന്നി​വ​യ്ക്ക​തീ​ത​മാ​യി രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും തു​ല്യ അ​വ​കാ​ശ​ങ്ങ​ളും നീ​തി​യും ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന. താ​ഴെ​ത്ത​ട്ടി​ലു​ള്ള സാ​ധാ​ര​ണ​ക്കാ​രെ മ​റ​ന്നു​കൊ​ണ്ടു​ള്ള യാ​തൊ​രു പ്ര​വ​ർ​ത്ത​ന​വും പാ​ടി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​രു​മി​ച്ചു ചേ​ർ​ത്തു​കൊ​ണ്ടാ​ണ് ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷെ​റീ​ന അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ കെ. ​സു​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഡി​എ​ൽ​എ​ഡ്, ബി​എ​ഡ് അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​വി​ധാ​ൻ എ​ന്ന പേ​രി​ൽ മെ​ഗാ ക്വി​സ് മ​ത്സ​ര​വും പ്ര​ത്യേ​ക സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ പൊ​തു​മ​രാ​മ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​കെ. ഷി​ഫാ​ന​ത്ത് മെ​ഗാ ക്വി​സ് മ​ത്സ​ര​ത്തി​ലെ ആ​ദ്യ റൗ​ണ്ടി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. സെ​ബാ​സ്റ്റ്യ​ൻ, വി​ദ്യാ​ർ​ഥി​നി കെ. ​ഷാ​മി​ല അ​ലി, അ​ധ്യാ​പ​ക​ൻ ര​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up