Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Federation

നാഷണല്‍ ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ സ്ഥാപിതമായി

ബം​ഗ​ളൂ​രു: ഭാ​ര​ത​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യ​ത്തി​ലും സ​ഹ​ക​ര​ണ​ത്തി​ലും പു​തി​യ ച​രി​ത്രം കു​റി​ച്ച് നാ​ഷ​ണ​ല്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ച​ര്‍ച്ച​സ് ഇ​ന്‍ ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ല്‍ വ​ന്നു. ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ണ്‍സ് നാ​ഷ​ണ​ല്‍ അ​ക്കാ​ദ​മി ഓ​ഫ് ഹെ​ല്‍ത്ത് സ​യ​ന്‍സ​സി​ല്‍ ന​ട​ന്ന നാ​ലാ​മ​ത് ദേ​ശീ​യ എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ലാ​ണ് ഈ ​നി​ര്‍ണാ​യ​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്.

ക​ത്തോ​ലി​ക്കാ, പ്രൊ​ട്ട​സ്റ്റ​ന്‍റ്, ഓ​ര്‍ത്ത​ഡോ​ക്‌​സ്, ഇ​വാ​ഞ്ച​ലി​ക്ക​ല്‍ വി​ഭാ​ഗ​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ല്‍ അ​ണി​നി​ര​ത്തു​ന്ന ഈ ​വേ​ദി, ഇ​ന്ത്യ​ന്‍ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നും ഐ​ക്യ​ദാ​ര്‍ഢ്യ​ത്തി​നും പു​തി​യ ദി​ശാ​ബോ​ധം ന​ല്‍കും. സി​ബി​സി​ഐ ഡ​യ​ലോ​ഗ് ആ​ന്‍ഡ് എ​ക്യു​മെ​നി​സം ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ല്‍കി.
സി​ബി​സി​ഐ അ​ധ്യ​ക്ഷ​ന്‍ ക​ര്‍ദി​നാ​ള്‍ ആ​ന്‍റ​ണി പുല, ആ​ര്‍ച്ച് ബി​ഷ​പ് ജോ​സ​ഫ് ഡി​സൂ​സ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up