ബംഗളൂരു: ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യത്തിലും സഹകരണത്തിലും പുതിയ ചരിത്രം കുറിച്ച് നാഷണല്‍ ഫെഡറേഷന് ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ ഔദ്യോഗികമായി നിലവില്‍ വന്നു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന നാലാമത് ദേശീയ എക്യുമെനിക്കല്‍ ഫെലോഷിപ്പിലാണ് ഈ നിര്‍ണായക പ്രഖ്യാപനം ഉണ്ടായത്.
കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്, ഓര്‍ത്തഡോക്സ്, ഇവാഞ്ചലിക്കല്‍ വിഭാഗങ്ങളെ ഒരു കുടക്കീഴില് അണിനിരത്തുന്ന ഈ വേദി, ഇന്ത്യന്‍ ക്രൈസ്തവ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനും ഐക്യദാര്‍ഢ്യത്തിനും പുതിയ ദിശാബോധം നല്‍കും. സിബിസിഐ ഡയലോഗ് ആന്‍ഡ് എക്യുമെനിസം ചെയര്മാന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കി.
സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ആന്റണി പുല, ആര്‍ച്ച് ബിഷപ് ജോസഫ് ഡിസൂസ എന്നിവര്‍ പങ്കെടുത്തു.
Tags : National Federation Churches in India