മാനന്തവാടി: സംസ്ഥാനതല ശ്രേഷ്ഠ വിദ്യാലയ പുരസ്കാരത്തില്‍ പ്രൈമറി വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എടവക നാഷണല്‍ എല്‍പി സ്കൂളില്‍ "ശ്രേഷ്ഠം2026’ എന്ന പേരില്‍ വിജയോത്സവം നടത്തി.
പുരസ്കാരനേട്ടത്തിന്റെ ഭാഗമായി ഒന്നര ലക്ഷം രൂപ ചെലവില്‍ കുട്ടികള്‍ക്ക് നിര്‍മിച്ച ഉദ്യാനം കൃഷി മന്ത്രി ടി. സിദ്ദിഖ് വിദ്യാലയത്തിന് സമര്‍പ്പിച്ചു. സംസ്ഥാനതല പുരസ്കാരത്തുകയായ ഒരു ലക്ഷം രൂപയും ജില്ലാതല പുരസ്കാരത്തുകയായ അമ്പതിനായിരം രൂപയും വിനിയോഗിച്ചാണ് പാര്‍ക്ക് സജ്ജമാക്കിയത്.
വിജയോത്സവം ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന് അധ്യക്ഷത വഹിച്ചു. ഡിഡിഇ വി.എ. ശശീന്ദ്രവ്യാസ് ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കല്ലോടി ഫൊറോന വികാരി ഫാ. സജി കോട്ടയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജില്‍സണ്‍ തൂപ്പുങ്കര വിദ്യാര്‍ഥികളുടെ നൂറ് സ്വപ്നങ്ങള്‍ കോര്‍ത്തിണക്കിയ സ്വപ്നവൃക്ഷം(ഹണ്‍ഡ്രഡ് ഡ്രീംസ് ഓഫ് ഔര്‍ സ്കൂള്‍) പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. സെബാസ്റ്റ്യന്‍ വിജയപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉപജില്ലാ ശാസ്ത്ര, സാമൂഹിക ശാസ്ത്രമേളകളില് ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ പ്രതിഭകളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചിന്നമ്മ ജോസ് വിജയവൃക്ഷത്തൈ നട്ടു. എടവക പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീല ബാലന്, എഇഒ എം. സുനില്‍കുമാര്‍, വാര്‍ഡ് അംഗങ്ങളായ ജോര്‍ജ് പടക്കൂട്ടില്‍, കെ. ജയപ്രകാശ്, പ്രസന്ന, പിടിഎ പ്രസിഡന്റ് പി.എ. ഷമീര്‍, മദര്‍ പിടിഎ. പ്രസിഡന്റ് എം.പി. മഞ്ജുഷ, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിനി ഫ്രാന്‍സിസ്, സീനിയര്‍ അസിസ്റ്റന്റ് സിസ്റ്റര്‍ ജിന്‍സി സെബാസ്റ്റ്യന്‍, സ്കൂള്‍ ലീഡര്‍ പി.എ. ആദില്‍ എന്നിവര്‍ പ്രസംഗിച്ചു.