Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Meet

Europe

സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മ്മേ​ള​നം: 101 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു

ബെ​ഡ്ഫോ​ർ​ഡ്: മേ​യ് ര​ണ്ടി​ന് ബെ​ഡ്ഫോ​ർ​ഡി​ൽ ന​ട​ക്കു​ന്ന സ​മീ​ക്ഷ യു​കെ​യു​ടെ എ​ട്ടാം ദേ​ശീ​യ സ​മ്മേ​ള​നം വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി വി​പു​ല​മാ​യ 101 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.

സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​മാ​ന്ത​ര​മാ​യി സ​മീ​ക്ഷ​യു​ടെ നാ​ട്ടി​ലു​ള്ള ബ​ന്ധു​മി​ത്രാ​ദി​ക​ൾ​ക്ക് ഇ​ട​യി​ൽ, ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

സ​മീ​ക്ഷ യു​കെ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ അ​ഡ്വ. ദി​ലീ​പ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ യു​കെ​യി​ലെ നി​ര​വ​ധി യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മാ​യി​എ​ഴു​പ​തോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ, ആ​തി​രാ രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മേ​യ് ര​ണ്ടി​ന് ബെ​ഡ്ഫോ​ർ​ഡി​ൽ ന​ട​ക്കു​ന്ന സ​മീ​ക്ഷ യു​കെ​യു​ടെ എ​ട്ടാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റ സ്വാ​ഗ​ത സം​ഘ​ത്തി​ന്‍റെ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ദേ​ശീ​യ ആ​ക്‌​ടിം​ഗ് സെ​ക്ര​ട്ട​റി ബൈ​ജു നാ​രാ​യ​ണ​നെ​യും അ​ജീ​ഷ് ഗ​ണ​പ​തി​യെ ചെ​യ​ർ​മാ​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഗ്ലീ​റ്റ​ർ കോ​ട്‌​പോ​ൾ സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ൽ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ബാ​ല​ച​ന്ദ്ര​ൻ ചോ​യി​മ​ഠ​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 70-ഓ​ളം പ്ര​വ​ർ​ത്ത​ക​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​ദ്യ യൂ​ണി​റ്റ് സ​മ്മേ​ള​നം ബെ​ഡ്ഫോ​ർ​ഡി​ലും തു​ട​ർ​ന്ന് ചെം​സ്ഫോ​ർ​ഡി​ലും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ യു​കെ​യി​ലെ വി​വി​ധ യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ഏ​പ്രി​ൽ ആ​ദ്യ​ത്തോ​ടെ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

 

Latest News

Corehub Up