x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മ്മേ​ള​നം: 101 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു


Published: February 27, 2026 05:12 PM IST | Updated: February 27, 2026 05:14 PM IST

ബെ​ഡ്ഫോ​ർ​ഡ്: മേ​യ് ര​ണ്ടി​ന് ബെ​ഡ്ഫോ​ർ​ഡി​ൽ ന​ട​ക്കു​ന്ന സ​മീ​ക്ഷ യു​കെ​യു​ടെ എ​ട്ടാം ദേ​ശീ​യ സ​മ്മേ​ള​നം വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി വി​പു​ല​മാ​യ 101 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.

സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​മാ​ന്ത​ര​മാ​യി സ​മീ​ക്ഷ​യു​ടെ നാ​ട്ടി​ലു​ള്ള ബ​ന്ധു​മി​ത്രാ​ദി​ക​ൾ​ക്ക് ഇ​ട​യി​ൽ, ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

സ​മീ​ക്ഷ യു​കെ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ അ​ഡ്വ. ദി​ലീ​പ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ യു​കെ​യി​ലെ നി​ര​വ​ധി യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മാ​യി​എ​ഴു​പ​തോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ, ആ​തി​രാ രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മേ​യ് ര​ണ്ടി​ന് ബെ​ഡ്ഫോ​ർ​ഡി​ൽ ന​ട​ക്കു​ന്ന സ​മീ​ക്ഷ യു​കെ​യു​ടെ എ​ട്ടാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റ സ്വാ​ഗ​ത സം​ഘ​ത്തി​ന്‍റെ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ദേ​ശീ​യ ആ​ക്‌​ടിം​ഗ് സെ​ക്ര​ട്ട​റി ബൈ​ജു നാ​രാ​യ​ണ​നെ​യും അ​ജീ​ഷ് ഗ​ണ​പ​തി​യെ ചെ​യ​ർ​മാ​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഗ്ലീ​റ്റ​ർ കോ​ട്‌​പോ​ൾ സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ൽ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ബാ​ല​ച​ന്ദ്ര​ൻ ചോ​യി​മ​ഠ​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 70-ഓ​ളം പ്ര​വ​ർ​ത്ത​ക​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​ദ്യ യൂ​ണി​റ്റ് സ​മ്മേ​ള​നം ബെ​ഡ്ഫോ​ർ​ഡി​ലും തു​ട​ർ​ന്ന് ചെം​സ്ഫോ​ർ​ഡി​ലും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ യു​കെ​യി​ലെ വി​വി​ധ യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ഏ​പ്രി​ൽ ആ​ദ്യ​ത്തോ​ടെ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

 

K-Rail Survey

കൂ​ടാ​തെ 101 സ്വാ​ഗ​ത​സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി സ​ബ്ക​മ്മി​റ്റി​ക​ളും രൂ​പി​ക​രി​ച്ചു. വി​ശ​ദാം​ശ​ങ്ങ​ൾ ചു​വ​ടെ:

വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ: മ​ണി​ക​ണ്ഠ​ൻ, സ്വ​രൂ​പ് കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ: ബാ​ല​ച​ന്ദ്ര​ൻ ചോ​യി​മ​ഠ​ത്തി​ൽ, ജോ​ബി പെ​രി​യാ​ട​ൻ.

സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

1) ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ: അ​ഡ്വ. ദി​ലീ​പ് കു​മാ​ർ, ക​ൺ​വീ​ന​ർ: ആ​ന്‍റ​ണി ജോ​സ​ഫ്.

2) മീ​ഡി​യ & പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ: ഗ്ലീ​റ്റ​ർ കോ​ട്‌​പോ​ൾ, വൈ​സ് ചെ​യ​ർ​മാ​ൻ: വൈ​ശാ​ഖ്.

സോ​ഷ്യ​ൽ മീ​ഡി​യ: ര​മേ​ശ് (Northampton), റെ​ഞ്ചു (Northern Ireland), ക​ൺ​വീ​ന​ർ: ശ്രീ. ​അ​ഖി​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ: സി​റാ​ജ് മൊ​യ്‌​തീ​ൻ.

3) ഫു​ഡ് & വേ​ദി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ: ജി​നേ​ഷ് (Bedford), ക​ൺ​വീ​ന​ർ: പി.​കെ. ബൈ​ജു.

4) റി​സ​പ്ഷ​ൻ, ട്രാ​വ​ൽ & അ​ക്കോ​മൊ​ഡേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ: മി​ഥു​ൻ സ​ണ്ണി
ക​ൺ​വീ​ന​ർ: ആ​തി​ര.

5) ആ​ർ​ട്സ്, ലി​റ്റ​റേ​ച്ച​ർ & ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ: ജ​യ്പ്ര​കാ​ശ് സു​കു​മാ​ര​ൻ
ക​ൺ​വീ​ന​ർ: അ​ജ്മ​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ: ശ്രീ​ഹ​രി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ: ബെ​ന്നി (Cardiff).

6) വോ​ള​ന്‍റി​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ: അ​നീ​ഷ് (Edinburgh), വൈ​സ് ചെ​യ​ർ​മാ​ൻ: വി​പി​ൻ (Chelmsford), ക​ൺ​വീ​ന​ർ: രാ​ജേ​ഷ് (Bedford), ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ: ജോ​ർ​ജ് മ​ത്താ​യി (Lisburn), വൈ​ശാ​ഖ് (Ballymena).

സ​മീ​ക്ഷ യു​കെ​യു​ടെ എ​ട്ടാ​മ​ത് സ​മ്മ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ പു​രോ​ഗ​മ​ന ക​ലാ​സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക സ്നേ​ഹി​ക​ളും സ​ഹ​ക​രി​ക്ക​ണമെ​ന്ന് യോ​ഗം യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Tags : Sameeksha UK National Meet Bedford

Recent News

Corehub Up