Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bedford

Europe

ബി​എം​കെ​എ​യ്ക്ക് ന​വ സാ​ര​ഥി​ക​ൾ

ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്ഫോ​ർ​ഡ് കൗ​ണ്ടി​യി​ലെ പ്ര​ശ​സ്ത മ​ല​യാ​ളി കൂ​ട്ടാ​യ്മ​യും യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണി​ലെ പ്ര​മു​ഖ അം​ഗ അ​സോ​സി​യേ​ഷ​നു​മാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' 2026 -2027 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, കാ​യി​ക, ജീ​വ കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലെ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ല​യാ​ള ഭാ​ഷയ്​ക്കും കേ​ര​ളീ​യ പൈ​തൃ​ക​ത്വ​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്തു വ​രു​ക​യ​യും ചെ​യ്യൂ​ന്ന ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അസോസി​യേ​ഷ​നി​ൽ നി​ല​വി​ൽ ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യി ഉ​ണ്ട്.

ബിഎംകെഎയു​ടെ പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​നം ഏ​ൽ​ക്കു​ന്ന ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ യുകെയി​ൽ ആ​ത്മീ​യ-​സാം​സ്‌​കാ​രി​ക - സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നാ​ണ്. സെ​വ​ൻ ബീ​റ്റ്‌​സ് മ്യൂ​സി​ക് ബാ​ൻ​ഡ്, ച​ങ്ങ​നാ​ശ്ശേ​രി സം​ഗ​മം അ​ട​ക്കം വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ മു​ഖ്യ സം​ഘാ​ട​ക​നാ​യി, ജോ​മോ​ൻ ത​ന്‍റെ നേ​തൃ​ത്വ പാ​ഠ​വ​വും ഏ​കോ​പ​ന മി​ക​വും തെ​ളി​യി​ച്ചി​ട്ടു​ള്ള വ്യ​ക്തി​ത്വ​മാ​ണ്.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശ ജോ​ബി​ൻ അസോസി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മെ "യു​ക്മ' നാ​ഷ​ണ​ൽ, ഈ​സ്റ്റ് ആം​ഗ്ലി​യ ത​ല​ങ്ങ​ളി​ലെ നേ​ഴ്സ​സ് ഡേ, ​സ്പോ​ർ​ട്ട്സ് മീ​റ്റ്, ക​ലോ​ത്സ​വം അ​ട​ക്കം പ​രി​പാ​ടി​ക​ളി​ൽ മി​ക​ച്ച ഏ​കോ​പ​നം നി​ർ​വ​ഹി​ക്കു​ക​യും ആ​ത്മീ​യ-​സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​ണ്.

മു​ൻ ക​മ്മി​റ്റി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തി​ള​ക്ക​മാ​ർ​ന്ന പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള പി.ആ​ർ. വി​ഷ്ണു പു​തി​യ ക​മ്മി​റ്റി​യി​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും.

വി​വി​ധ​ങ്ങ​ളാ​യ സാം​സ്കാ​രി​ക -​ സാ​മൂ​ഹ്യ വേ​ദി​ക​ളി​ൽ വ​നി​താ നേ​തൃ​നി​ര​ക​ളി​ൽ മി​ക​ച്ച സം​ഘാ​ട​ക​യാ​യി തി​ള​ങ്ങാ​റു​ള്ള ഷെ​റീ​ന ജീ​വ​ൻ പു​തി​യ ക​മ്മി​റ്റി​യി​ൽ ജോ. ​സെ​ക്ര​ട്ട​റി​യാ​വും.

ബിഎംകെ​എയു​ടെ ആ​രം​ഭം മു​ത​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി നി​ല​കൊ​ള്ളാ​റു​ള്ള ബേ​സി​ൽ മാ​ത്യു, മു​മ്പ് സം​ഘ​ട​ന​യി​ൽ ഖ​ജാ​ൻ​ജി​യാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ബേ​സി​ൽ മാ​ത്യു​വി​ന്‍റെ സേ​വ​ന പ​രി​ച​യം മു​ൻ​നി​റു​ത്തി, അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക ആ​യി​രു​ന്നു.

ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അസോസിയേ​ഷ​ന്‍റെ ആ​രം​ഭ​കാ​ലം മു​ത​ൽ മാ​ർ​ഗനി​ർ​ദ്ദേ​ശി​യാ​യി, സം​ഘ​ട​ന​യ്ക്ക് നേ​തൃ​ത്വം വ​ഹി​ച്ചി​ട്ടു​ള്ള ജോ​ൺ ജോ​ർ​ജി​നെ അ​സോ​സി​യേ​ഷ​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​യി നേ​തൃ​ത്വം വ​ഹി​ക്കും.

ബിഎംകെഎയു​ടെ അ​മ​ര​ക്കാ​ര​നാ​യി പ​ല​ത​വ​ണ​യും നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള യൂ​ജി​ൻ തോ​മ​സി​ന്‍റെ അ​നു​ഭ​വ​ജ്ഞാ​നം സം​ഘ​ട​ന​ക്ക് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രും.

യൂ​ജി​നോ​ടൊ​പ്പം മി​ക​വു​റ്റ സം​ഘാ​ട​ക​നും സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​വു​മാ​യ യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ന​ൽ പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​ർ​ജ്, ജാ​ക്കി കെ​ൽ‌​വി​ൻ, ഷി​ജോ ജോ​ർ​ജ്, ധ​നൂ​പ് തോ​മ​സ്, സു​നി​ൽ മീ​ഡി​യ​ട്രെ​ൻ​ഡ്‌​സ്‌, റോ​ബ​ർ​ട്ട് ഷാ, ​ജ​യ് കൃ​ഷ്ണ​ൻ, ആ​ന്‍റോ ബാ​ബു, ബി​നോ​യ് മാ​ത്യു, വൈ​ശാ​ഖ് ജി. ​നാ​ഥ്, ജി​ബി​ൻ ജോ​ൺ എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സേ​വ​നം ചെ​യ്യു​ന്ന​തോ​ടൊ​പ്പം വി​വി​ധ ഉ​പ ക​മ്മി​റ്റി​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും.

ജെ​സ്റ്റി​ന യൂ​ജി​ൻ സോ​ഷ്യ​ൽ മീ​ഡി​യ കോഓ​ർ​ഡി​നേ​റ്റ​റും മി​ഥു​ൻ ജോ​യി ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​റു​മാ​യി ന​വ ഭ​ര​ണ സ​മി​തി​യി​ൽ ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന​താ​ണ്.

ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോസിയേ​ഷ​ൻ അ​തി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് വാ​ർ​ഷി​ക വേ​ള​യി​ൽ, ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​പു​ല​വും വ​ർ​ണാ​ഭ​വു​മാ​യ വി​വി​ധ ക​ർ​മ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കും.

പ​തി​വ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പു​റ​മെ, ഗം​ഭീ​ര​വും വി​പു​ല​വു​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​വാ​നും ബെ​ഡ്ഫോ​ർ​ഡ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി ആ​രോ​ഗ്യ -​ വി​നോ​ദ -​ സാ​മൂ​ഹ്യ -​ സൗ​ഹൃ​ദ വേ​ദി​ക​ൾ ഒ​രു​ക്കു​വാ​നും മു​ൻ കാ​ല​ങ്ങ​ളി​ൽ തു​ട​ങ്ങി വച്ചി​ട്ടു​ള്ള ക​ർ​മ പ​ദ്ധ​തി​ക​ൾ തു​ട​ർ​ന്ന് കൊ​ണ്ടു​പോ​കു​ന്ന​തി​നും ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യും സാം​സ്കാരി​ക പൈ​തൃ​ക​വും മ​ല​യാ​ള ഭാ​ഷാ പോ​ഷ​ണം, കാ​യി​ക ക്ഷ​മ​ത തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കു മു​ൻ‌​തൂ​ക്കം ന​ൽ​കു​വാ​നും ന​വ നേ​തൃ​ത്വ യോ​ഗം തീ​രു​മാ​നി​ച്ചു.

Latest News

Corehub Up