ഭിവാനി (ഹരിയാന): ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം കേരളത്തിനു മെഡലില്ല. നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് ആദ്യദിനത്തിലെ രണ്ട് ഫൈനലിലും പോഡിയം ഫിനിഷ് നടത്താനായില്ലെന്നതാണ് ശ്രദ്ധേയം.
അതേസമയം, ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ നിവേദ് കൃഷ്ണ, 400 മീറ്ററില്‍ ഷാമില്‍ ഹുസൈന്, 110 മീറ്ററില്‍ ഫസലുള്‍ ഹഖ്, ലോംഗ്ജംപില് അനുരാഗ്, മുഹമ്മദ് അസില്‍, ഡിസ്കസ് ത്രോയില്‍ ജെഫ്രിന്‍ മനോജ് എന്നിവര്‍ ഫൈനലിലെത്തി.
പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജെ. നവ്യ, 100 മീറ്ററില്‍ ആദിത്യ അജി, വിഷ്ണുശ്രീ, ഹൈജംപില്‍ ഇ.ജെ. സോണിയ, ആന്‍ ആഷ്ലി, ഷോട്ട്പുട്ടില്‍ ഹെനിന് എലിസബത്ത്, ഡെന ഡോണി എന്നിരും ഫൈനലിലെത്തി.
വായുമലിനീകരണം രൂക്ഷമായ ഭിവാനിയില്‍ മലയാളി താരങ്ങള്‍ മാസ്ക് അണിഞ്ഞാണ് മൈതാനത്തെത്തിയത്.