ചങ്ങനാശേരി: ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ) തിരുവനന്തപുരം റീജണൽ ഓഫീസും കോട്ടയം സബ് റീജണൽ ഓഫീസും സെന്റ് ബർക്ക്മാൻസ് കോളജ് (ഓട്ടോണമസ്) ചങ്ങനാശേരിയും സംയുക്തമായി 20-ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം -സ്റ്റാറ്റിസ്റ്റിക്ക 2026-സംഘടിപ്പിച്ചു.
ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (എഫ്ഒഡി) തിരുവനന്തപുരം റീജണൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിബീഷ് ഇ.എം. ഐഎസ്എസ് ഉദ്ഘാടനം ചെയ്തു. സെന്റ് ബർക്ക്മാൻസ് കോളജ് ഡീൻ ഓഫ് സയൻസസ് പ്രഫ. ഡോ. ടോംലാൽ ഇ. അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് ദേവമാതാ കോളജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി പ്രഫ. ഡോ. ലിഷാമോൾ ടോമി മുഖ്യപ്രഭാഷണം നടത്തി.
പദ്ധതിയുടെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്സ്, പ്രോബബിലിറ്റി, ഇക്കണോമെട്രിക്സ്, ഓപ്പറേഷൻസ് റിസർച്ച്, ഗണിതശാസ്ത്രം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട 15 റഫറൻസ് ഗ്രന്ഥങ്ങൾ ചങ്ങനാശേരി സെന്റ് ബെർക്മാൻസ് കോളജ് (ഓട്ടോണമസ്) ലൈബ്രറിക്കു കൈമാറി.
ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ഉല്ലാസ് തോമസ്, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (FOD), സബ് റീജണൽ ഓഫീസ്, കോട്ടയം അസിസ്റ്റന്റ് ഡയറക്ടർ തൂലിക ഗാർഗ് ഐഎസ്എസ്, എം.സി. സജിത് ഐഎസ്എസ്, ബിജോ ജോസഫ്, അപർണ എൻ., അനുശ്രീ ഗോപാലൻ, ആമ്പൽ സന്തോഷ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കായി ഫ്ലാഷ് മോബ്, ക്വിസ് മത്സരം തുടങ്ങിയവർ പ്രസംഗിച്ചു.