x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് ദി​നം ആ​ഘോ​ഷി​ച്ചു


Published: June 30, 2026 05:54 AM IST | Updated: June 30, 2026 05:59 AM IST

ച​ങ്ങ​നാ​ശേ​രി: ദേ​ശീ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് ഓ​ഫീ​സ് (ഫീ​ൽ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് ഡി​വി​ഷ​ൻ) തി​രു​വ​ന​ന്ത​പു​രം റീ​ജണ​ൽ ഓ​ഫീ​സും കോ​ട്ട​യം സ​ബ് റീ​ജ​ണ​ൽ ഓ​ഫീ​സും സെ​ന്‍റ് ബ​ർ​ക്ക്മാ​ൻ​സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) ച​ങ്ങ​നാ​ശേ​രി​യും സം​യു​ക്ത​മാ​യി 20-ാമ​ത് ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് ദി​നാ​ഘോ​ഷം -സ്റ്റാ​റ്റി​സ്റ്റി​ക്ക 2026-സം​ഘ​ടി​പ്പി​ച്ചു.

ദേ​ശീ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് ഓ​ഫീ​സ് (എ​ഫ്ഒ​ഡി) തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ വി​ബീ​ഷ് ഇ.​എം. ഐ​എ​സ്എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ബ​ർ​ക്ക്മാ​ൻ​സ് കോ​ള​ജ് ഡീ​ൻ ഓ​ഫ് സ​യ​ൻ​സ​സ് പ്ര​ഫ. ഡോ. ​ടോം​ലാ​ൽ ഇ. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഡോ. ​ലി​ഷാ​മോ​ൾ ടോ​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്റ്റാ​റ്റി​സ്റ്റി​ക്സ്, പ്രോ​ബ​ബി​ലി​റ്റി, ഇ​ക്ക​ണോ​മെ​ട്രി​ക്സ്, ഓ​പ്പ​റേ​ഷ​ൻ​സ് റി​സ​ർ​ച്ച്, ഗ​ണി​ത​ശാ​സ്ത്രം, തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 15 റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​ങ്ങ​ൾ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ർ​ക്മാ​ൻ​സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) ലൈ​ബ്ര​റി​ക്കു കൈ​മാ​റി.


ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഉ​ല്ലാ​സ് തോ​മ​സ്, നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് (FOD), സ​ബ് റീ​ജ​ണ​ൽ ഓ​ഫീ​സ്, കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ തൂ​ലി​ക ഗാ​ർ​ഗ് ഐ​എ​സ്എ​സ്, എം.​സി. സ​ജി​ത് ഐ​എ​സ്എ​സ്, ബി​ജോ ജോ​സ​ഫ്, അ​പ​ർ​ണ എ​ൻ., അ​നു​ശ്രീ ഗോ​പാ​ല​ൻ, ആ​മ്പ​ൽ സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി ഫ്ലാ​ഷ് മോ​ബ്, ക്വി​സ് മ​ത്സ​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham National Statistics Day celebrated

Recent News

Corehub Up