ആലുവ: തൃശൂർ ജില്ലയിലെ ബഹുനില സമുച്ചയങ്ങളിൽ ആദ്യമായി പൈപ്പ്ഡ് നാച്വറൽ ഗ്യാസ് (പിഎൻജി) എത്തിക്കുന്ന പദ്ധതിക്കു തുടക്കം. തൃശൂർ ജില്ലയിലെ ചേലൂർ കൃഷ്ണ ഗാർഡൻ ഫ്ലാറ്റ് സമുച്ചയത്തിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ( ഐഒഎജിപിഎൽ) നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂർ മുൻ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ് നിർവഹിച്ചു.
മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂർ നഗരസഭ കൗൺസിലർ പാർവതി, ഐഒഎജിപിഎൽ തൃശൂർ ജില്ലാ മേധാവി അരുൺ പിള്ള, ബിസിനസ് ഡെവലപ്മെന്റ് അസോസിയേറ്റ് മാനേജർ ജയശങ്കർ, ശ്രീട്രാൻസ് വൈസ് എംഡി ശശിധരൻ മേനോൻ, ചേലൂർ കൃഷ്ണ ഗാർഡൻ അസോസിയേഷൻ ഭാരവാഹികളായ രാഘവൻ മേനോൻ, ബാലഗോപാൽ, കരുണാകരൻ, രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.