Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NaturalDisasters

പ്രകൃതി ക്ഷോഭം: 67.44 കോ​ടി​യു​ടെ കൃ​ഷിനാ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​കൃ​​​തി​​​ക്ഷോ ഭ​​​വും ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യും മൂ​​​ലം സം​​​സ്ഥാ​​​ന​​​ത്ത് 67.44 കോ​​​ടി രൂ​​​പ​​​യു​​​ടെ കൃ​​​ഷി​​​നാ​​​ശ​​​മു​​​ണ്ടാ​​​യ​​​താ​​​യി മ​​​ന്ത്രി​​​സ​​​ഭാ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്കു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ 23,537 ക​​​ർ​​​ഷ​​​ക​​​രെ പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം നേ​​​രി​​​ട്ടു ബാ​​​ധി​​​ച്ച​​​താ​​​യി മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം 25 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ഒ​​​രു ഹെ​​​ക്ട​​​ർ (ര​​​ണ്ട​​​ര ഏ​​​ക്ക​​​ർ) നെ​​​ൽ​​​കൃ​​​ഷി ന​​​ശി​​​ച്ചാ​​​ൽ തു​​​ച്ഛ​​​മാ​​​യ 13,500 രൂ​​​പ മാ​​​ത്ര​​​മാ​​ണ് ക​​​ർ​​​ഷ​​​ക​​​നു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​ത്. വ​​​ർ​​​ധി​​​പ്പി​​​ച്ച ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യു​​​ടെ മു​​​ഴു​​​വ​​​ൻ ബാ​​​ധ്യ​​​ത​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കും.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 1,882 ഹെ​​​ക്ട​​​ർ കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളാ​​​ണു ന​​​ശി​​​ച്ച​​​ത്.​​​ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യെ നാ​​​ശ​​​ന​​​ഷ്ടം ബാ​​​ധി​​​ച്ചു. കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്ടം നെ​​​ൽ​​​കൃ​​​ഷി​​​ക്കും വാ​​​ഴ​​​കൃഷി​​​ക്കു​​​മാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തെ ആ​​​കെ സാ​​​ന്പ​​​ത്തി​​​ക ന​​​ഷ്ട​​​ത്തി​​​ന്‍റെ ഏ​​​ക​​​ദേ​​​ശം 80 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​വും ഈ ​​​ര​​​ണ്ടു വി​​​ള​​​ക​​​ളി​​​ലാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി ടി. ​​​സി​​ദ്ദി​​​ഖ് പ​​​റ​​​ഞ്ഞു.

കൂ​​​ടു​​​ത​​​ൽ കൃ​​​ഷി​​ന​​​ഷ്ടം ആ​​​ല​​​പ്പു​​​ഴ (13.05 കോ​​​ടി) ജി​​​ല്ല​​​യി​​​ലാ​​​ണ്. തു​​​ട​​​ർ​​​ന്ന് വ​​​യ​​​നാ​​​ട് (12.96 കോ​​​ടി), പ​​​ത്ത​​​നം​​​തി​​​ട്ട (9.37 കോ​​​ടി), മ​​​ല​​​പ്പു​​​റം (7.88 കോ​​​ടി), എ​​​റ​​​ണാ​​​കു​​​ളം (4.96 കോ​​​ടി) ജി​​​ല്ല​​​ക​​​ളാ​​​ണ് കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്ടം നേ​​​രി​​​ട്ട​​​ത്. 5,303 ക​​​ർ​​​ഷ​​​ക​​​ർ ബാ​​​ധി​​​ക്ക​​​പ്പെ​​​ട്ട പ​​​ത്ത​​​നം​​​തി​​​ട്ട​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ഷ​​​ക​​​ർ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ച്ച ജി​​​ല്ല.

മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ 7.88 കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​മുണ്ടായി. വാ​​​ഴ​​​കൃഷി​​​ക്കും നെ​​​ൽ​​​കൃ​​​ഷി​​​ക്കു​​​മാ​​​ണ് കൂടുതൽ നഷ്ടം.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ 4.96 കോ​​​ടി​​​യു​​​ടെ ന​​​ഷ്ടം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ നെ​​​ല്ല്, വാ​​​ഴ, ജാ​​​തി, പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ വി​​​ള​​​ക​​​ളി​​​ൽ നാ​​​ശ​​​ന​​​ഷ്ടം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ക​​​ണ്ണൂ​​​ർ (3.38 കോ​​​ടി), കോ​​​ട്ട​​​യം (3.28 കോ​​​ടി), ഇ​​​ടു​​​ക്കി (3.27 കോ​​​ടി), കൊ​​​ല്ലം (2.94 കോ​​​ടി), കോ​​​ഴി​​​ക്കോ​​​ട് (2.74 കോ​​​ടി) ജി​​​ല്ല​​​ക​​​ളി​​​ലും ഗ​​​ണ്യ​​​മാ​​​യ ന​​​ഷ്ട​​​മു​​​ണ്ടാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (1.72 കോ​​​ടി), കാ​​​സ​​​ർ​​​ഗോ​​​ഡ് (1.04 കോ​​​ടി), തൃ​​​ശൂ​​​ർ (69.62 ല​​​ക്ഷം), പാ​​​ല​​​ക്കാ​​​ട് (17.38 ല​​​ക്ഷം).

Latest News

Corehub Up