Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NatureFury

Kouthukam

യുപിയിൽ പ്രകൃതിയുടെ സംഹാരതാണ്ഡവം: വായുവിൽ അമ്പതടി ഉയരത്തിലേക്ക് പറന്ന് യുവാവ്

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ൽ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​നി​ടെ​യു​ണ്ടാ​യ ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ഞ്ഞ​ടി​ച്ച ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ, ടി​ൻ ഷീ​റ്റി​ൽ മു​റു​കെ​പ്പി​ടി​ച്ച ഒ​രു യു​വാ​വ് അ​മ്പ​ത​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ലേ​ക്ക് വാ​യു​വി​ൽ എ​ടു​ത്തെ​റി​യ​പ്പെ​ട്ടു.

ബ​മി​യാ​ന ഗ്രാ​മ​വാ​സി​യാ​യ നാ​ൻ​ഹെ മി​യാ​നാ​ണ് ഈ ​അ​ത്ഭു​ത​ക​ര​മാ​യ അ​പ​ക​ട​ത്തി​ൽ നി​ന്നും ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പ​റ​ന്നു​പോ​കാ​തി​രി​ക്കാ​ൻ ക​യ​റു​പ​യോ​ഗി​ച്ച് കെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ടി​ൻ ഷീ​റ്റി​നൊ​പ്പം നാ​ൻ​ഹെ​യും വാ​യു​വി​ലൂ​ടെ പ​റ​ക്കു​ക​യും ദൂ​രേ​ക്ക് തെ​റി​ച്ചു​പോ​വു​ക​യു​മാ​യി​രു​ന്നു. നി​ല​ത്ത് വീ​ണ് പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

താ​ൻ ര​ക്ഷ​പ്പെ​ടാ​നാ​യി ക​യ​റി​ൽ മു​റു​കെ​പ്പി​ടി​ച്ചെ​ങ്കി​ലും കാ​റ്റി​ന്‍റെ ശ​ക്തി​യി​ൽ ക​യ​ർ പൊ​ട്ടി​പ്പോ​യെ​ന്നും എ​വി​ടെ​യാ​ണ് വ​ന്നു വീ​ണ​തെ​ന്ന് പോ​ലും ഓ​ർ​മ്മ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള അ​തീ​വ ഗു​രു​ത​ര​മാ​യ കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ത്തി​ന്‍റെ തെ​ളി​വാ​യി ഈ ​സം​ഭ​വം മാ​റി. മ​ഴ​യും ഇ​ടി​മി​ന്ന​ലും കാ​റ്റും ത​ക​ർ​ത്തെ​റി​ഞ്ഞ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം 89 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.

നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന് ക​ന്നു​കാ​ലി​ക​ൾ ചാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ്ര​യാ​ഗ്‌​രാ​ജ്, ഭ​ദോ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ൽ വ​ലി​യ തോ​തി​ലു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഏ​കോ​പി​പ്പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഓ​രോ മൂ​ന്ന് മ​ണി​ക്കൂ​റി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം വേ​ഗ​ത്തി​ൽ വി​ത​ര​ണം ചെ​യ്യാ​നും സ​ർ​ക്കാ​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up