ഏഴിമല: ഏഴിമല നാവിക അക്കാഡമിയില്‍ പ്രാരംഭ സൈനിക പരിശീലനം പൂര്‍ത്തിയാക്കിയ 311 കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡിലൂടെ പുറത്തിറങ്ങി.
സീഷെൽസ്, ടാന്‍സാനിയ, വിയറ്റ്നാം എന്നീ മൂന്ന് സൗഹൃദ രാജ്യങ്ങളിലെ ആറു കേഡറ്റുകളും പരേഡിൽ പങ്കെടുത്തു. ഇവരില്‍ സീഷെൽസിൽനിന്നുള്ള രണ്ടുപേർ ഉൾപ്പെടെ 66 പേർ വനിതകളാണ്.
ദക്ഷിണ നാവികസേന കമാൻഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്സേന സല്യൂട്ട് സ്വീകരിച്ചു. വൈസ് അഡ്മിറല്‍ മനീഷ് ഛദ്ദ അദ്ദേഹത്തെ അനുഗമിച്ചു.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍, വിവിധ രാജ്യങ്ങളിലെ ഉന്നത സൈനിക മേധാവികള്‍, കേഡറ്റുകളുടെ ബന്ധുമിത്രാദികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പരിശീലന കാലത്തെ മികവുകള്‍ പരിഗണിച്ച് മികച്ച കേഡറ്റുകള്‍ക്കുള്ള അവാര്‍ഡുകളും മെഡലുകളും പരേഡില്‍ സമ്മാനിച്ചു.