Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nedumangad Child Murder

നെ​ടു​മ​ങ്ങാ​ട്ടെ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മ​ര​ണം; സ​ർ​ക്കാ​രി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി ഹൈ​ക്കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്ടെ ഒ​ന്ന​ര വ​യ​സു​കാ​ര​നെ അ​മ്മ​യും ര​ണ്ടാ​ച്ഛ​നും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ഹൈ​ക്കോ​ട​തി. സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. ഒ​രാ​ഴ്ച​യ്ക്ക​കം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശം ന​ല്‍​കി.

മു​ദ്ര​വ​ച്ച ക​വ​റി​ലാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഹ​ര്‍​ജി​യി​ല്‍ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​നെ ഹൈ​ക്കോ​ട​തി ക​ക്ഷി​ചേ​ര്‍​ത്തു.

കു​ട്ടി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് മു​ന്പ് മു​ത്ത​ശി ന​ൽ​കി​യ പ​രാ​തി​യി​ൽ എ​ന്തു​കൊ​ണ്ട് ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. നേ​ര​ത്തെ ന​ൽ​കി​യ പ​രാ​തി അ​വ​ഗ​ണി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കു​ഞ്ഞി​ന്‍റെ അ​മ്മൂ​മ്മ ഹെ​ല്‍​പ്പ്‌​ലൈ​നി​ല്‍ വി​ളി​ച്ച് പ​റ​യു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. അ​ഖി​ല​യു​ടെ അ​മ്മ റീ​ന​യാ​ണ് ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​നെ സ​മീ​പി​ച്ച​ത്. കു​ഞ്ഞി​ന്‍റെ ര​ണ്ട് കൈ​ക​ളും ഒ​ടി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് നി​സ​ഹാ​യാ​വ​സ്ഥ റീ​ന ഹെ​ല്‍​പ്പ് ലൈ​നി​ല്‍ വി​ളി​ച്ച് അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ മ​റ്റെ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ളാ​കും എ​ന്നാ​യി​രു​ന്നു ഹെ​ല്‍​പ്പ്‌​ലൈ​നി​ല്‍ നി​ന്ന് അ​വ​ര്‍​ക്ക് ല​ഭി​ച്ച മ​റു​പ​ടി.

Latest News

Corehub Up