Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nedumpara Chirra

Ernakulam

നെ​ടു​മ്പാ​റ ചി​റ​യി​ൽ ഓ​ണം ഫെ​സ്റ്റ്

പെ​രു​മ്പാ​വൂ​ർ: കൂ​വ​പ്പ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ്പാ​റ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, യെ​സ് ബോ​യ്സ് ക്ല​ബ് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണം ഫെ​സ്റ്റ് ന​ട​ത്തി. നെ​ടു​മ്പാ​റ ചി​റ ടൂ​റി​സം സെ​ന്‍റ​റി​ൽ ന​ട​ത്തി​യ ഫെ​സ്റ്റി​ൽ വ​ഞ്ചി തു​ഴ​ച്ചി​ൽ മ​ത്സ​ര​മാ​യി​രു​ന്നു പ്ര​ധാ​ന ആ​ക​ർ​ഷ​ണം.
മ​ത്സ​രം മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​വ​പ്പ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് അ​രീ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ എം.​ഡി. ബാ​ബു, മു​ൻ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി സെ​ൽ​വ​രാ​ജ്, തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

ക​രി​പ്പാ​ശേ​രി റ​സി​ഡ​ന്‍റ്സ് അ​സോ​. ഓ​ണാ​ഘോ​ഷം

നെ​ടു​മ്പാ​ശേ​രി : ക​രി​പ്പാ​ശേ​രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഓ​ണോ​ത്സ​വ് 2കെ26 ​പാ​റ​ക്ക​ട​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ആ​ശാ ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബാ​ബു കാ​വ​ലി​പ്പാ​ട​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പാ​റ​ക്ക​ട​വ് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ഇ. ​എ​സ്. നാ​രാ​യ​ണ​ൻ, വാ​ർ​ഡ്‌ മെ​മ്പ​ർ മി​നി ആ​ന്‍റു, ക​രി​പ്പാ​ശേ​രി പ​ള്ളി വി​കാ​രി ഫാ. ​ബി​നി​ഷ് പൂ​ണോ​ളി, അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി അ​ഡ്വ. കെ.​വി. ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ - കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച നെ​ൽ ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ബി. ​ടി. ചാ​ക്കോ​യെ ആ​ദ​രി​ച്ചു.

കുടുംബസംഗമവും ഓണാഘോഷവും

നെ​ടു​മ്പാ​ശേ​രി : തി​രു​വി​ലാ​കു​ന്ന് നോ​ർ​ത്ത് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​മ്പാ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കൈകൊട്ടിക്കളി മത്സരം

പറവൂർ: ചിറ്റാറ്റുകര എസ്എൻഡിപി ശാഖ കുമാരനാശാൻ സ്മാരക ഗുരുദേവ പ്രാർഥന കുടുംബയൂണിറ്റിന്‍റെ നേതൃത്വത്തിൽ നടന്ന അഖില കേരള കൈകൊട്ടിക്കളി മത്സരത്തിന്‍റെ ഉദ്ഘാടനം സിനിമ - സീരിയൽ താരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം പറവൂർ എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ സി.എൻ. രാധാകൃ ഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബയൂണിറ്റ് കൺവീനർ വി.വി. വിനോദ് അധ്യക്ഷനായി.

ഓണനിലാവ്

ആലുവ: പെരുമ്പിള്ളി എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ വാർഷികാഘോഷം ഓണനിലാവ് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരുമ്പിള്ളി ട്രസ്റ്റ് നൽകുന്ന സേവനരത്ന പുരസ്കാരം ആതുരശുശ്രുഷാ രംഗത്ത് സേവനം നടത്തുന്ന ഡോ. സി.എം. ഹൈദരാലിക്ക് അൻവർ സാദത്ത് നൽകി. പെരുമ്പിള്ളി ട്രസ്റ്റ് പ്രസിഡന്‍റ് രഞ്ജിത്ത് രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമപ്രവർത്തക സ്മിത ഹരിദാസ്, പെരുമ്പിള്ളി ട്രസ്റ്റ് സെക്രട്ടറി കെ.ദിലീപ് കുമാർ, ട്രഷറർ എസ്.രാധാകൃഷ്ണൻ, ട്രസ്റ്റ് രക്ഷാധികാരികളായ രവീന്ദ്രനാഥൻ നായർ, വിലാസിനിയമ്മ, സജീഷ് ആയില്യം എന്നിവർ പ്രസം​ഗിച്ചു. ട്രസ്റ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു.

ഓ​ണ​ക്കോ​ടി വി​ത​ര​ണം

ആ​ലു​വ: ന​ന്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചു​ണ​ങ്ങം​വേ​ലി ബ്ലൈ​ൻ​ഡ് ഹോ​മി​ൽ ഓ​ണ​ക്കോ​ടി വി​ത​ര​ണ​വും ഓ​ണ​സ​ദ്യ​യും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം നാ​ദി​ർ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ന്മ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​എം. കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്റ്റ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ന​സീ​ർ കൊ​ടി​കു​ത്തു​മ​ല, സെ​ക്ര​ട്ട​റി ഷം​ല ന​സീ​ർ, എ.​എ. മാ​ഹി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up