പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നെടുമ്പാറ റസിഡന്റ്സ് അസോസിയേഷൻ, യെസ് ബോയ്സ് ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് നടത്തി. നെടുമ്പാറ ചിറ ടൂറിസം സെന്ററിൽ നടത്തിയ ഫെസ്റ്റിൽ വഞ്ചി തുഴച്ചിൽ മത്സരമായിരുന്നു പ്രധാന ആകർഷണം.
മത്സരം മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.ഡി. ബാബു, മുൻ എംഎൽഎ എൽദോസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സെൽവരാജ്, തുടങ്ങിയവർ പ്രസംഗിച്ചു.
കരിപ്പാശേരി റസിഡന്റ്സ് അസോ. ഓണാഘോഷം
നെടുമ്പാശേരി : കരിപ്പാശേരി റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം ഓണോത്സവ് 2കെ26 പാറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശാ രഘുനാഥ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബാബു കാവലിപ്പാടൻ അധ്യക്ഷനായിരുന്നു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ. എസ്. നാരായണൻ, വാർഡ് മെമ്പർ മിനി ആന്റു, കരിപ്പാശേരി പള്ളി വികാരി ഫാ. ബിനിഷ് പൂണോളി, അസോസിയേഷൻ രക്ഷാധികാരി അഡ്വ. കെ.വി. ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു. വിവിധ കലാ - കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പാറക്കടവ് പഞ്ചായത്തിലെ മികച്ച നെൽ കർഷകനുള്ള അവാർഡ് നേടിയ ബി. ടി. ചാക്കോയെ ആദരിച്ചു.
കുടുംബസംഗമവും ഓണാഘോഷവും
നെടുമ്പാശേരി : തിരുവിലാകുന്ന് നോർത്ത് റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക കുടുംബ സംഗമവും ഓണാഘോഷവും അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി.ആർ. ബിജു അധ്യക്ഷത വഹിച്ചു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജ് മുഖ്യാതിഥിയായിരുന്നു.
കൈകൊട്ടിക്കളി മത്സരം
പറവൂർ: ചിറ്റാറ്റുകര എസ്എൻഡിപി ശാഖ കുമാരനാശാൻ സ്മാരക ഗുരുദേവ പ്രാർഥന കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അഖില കേരള കൈകൊട്ടിക്കളി മത്സരത്തിന്റെ ഉദ്ഘാടനം സിനിമ - സീരിയൽ താരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം പറവൂർ എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ സി.എൻ. രാധാകൃ ഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബയൂണിറ്റ് കൺവീനർ വി.വി. വിനോദ് അധ്യക്ഷനായി.
ഓണനിലാവ്
ആലുവ: പെരുമ്പിള്ളി എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികാഘോഷം ഓണനിലാവ് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരുമ്പിള്ളി ട്രസ്റ്റ് നൽകുന്ന സേവനരത്ന പുരസ്കാരം ആതുരശുശ്രുഷാ രംഗത്ത് സേവനം നടത്തുന്ന ഡോ. സി.എം. ഹൈദരാലിക്ക് അൻവർ സാദത്ത് നൽകി. പെരുമ്പിള്ളി ട്രസ്റ്റ് പ്രസിഡന്റ് രഞ്ജിത്ത് രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമപ്രവർത്തക സ്മിത ഹരിദാസ്, പെരുമ്പിള്ളി ട്രസ്റ്റ് സെക്രട്ടറി കെ.ദിലീപ് കുമാർ, ട്രഷറർ എസ്.രാധാകൃഷ്ണൻ, ട്രസ്റ്റ് രക്ഷാധികാരികളായ രവീന്ദ്രനാഥൻ നായർ, വിലാസിനിയമ്മ, സജീഷ് ആയില്യം എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു.
ഓണക്കോടി വിതരണം
ആലുവ: നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചുണങ്ങംവേലി ബ്ലൈൻഡ് ഹോമിൽ ഓണക്കോടി വിതരണവും ഓണസദ്യയും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം നാദിർഷ ഉദ്ഘാടനം ചെയ്തു. നന്മ ട്രസ്റ്റ് ചെയർമാൻ കെ.എം. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വർക്കിംഗ് പ്രസിഡന്റ് നസീർ കൊടികുത്തുമല, സെക്രട്ടറി ഷംല നസീർ, എ.എ. മാഹിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Nedumpara Chirra