x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി ജ​ന​വി​ധി​യെ അ​ധി​ക്ഷേ​പി​ക്കു​ന്നു: ആ​ര്‍​എം​പി​ഐ

വെബ് ഡെസ്ക്
Published: September 1, 2026 02:26 AM IST | Updated: September 1, 2026 02:26 AM IST

പിണറായി വിജയൻ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ പാ​പ​ഭാ​രം ജ​ന​ങ്ങ​ളു​ടെ ത​ല​യി​ലി​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ തീ​ര്‍​ച്ച​യാ​യും ജ​നാ​ധി​പ​ത്യ​ത്തെ​യും ജ​ന​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ വി​വേ​ച​ന​ശേ​ഷി​യേ​യു​മാ​ണ് വെ​ല്ലു​വി​ളി​ക്കു​ന്ന​തെ​ന്ന് ആ​ര്‍​എം​പി​ഐ. തെ​റ്റു​പ​റ്റി​യ​ത് പാ​ര്‍​ട്ടി​ക്ക​ല്ല, വോ​ട്ട​ര്‍​മാ​ര്‍​ക്കാ​ണെ​ന്ന് പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലൂ​ടെ പി​ണ​റാ​യി വി​ജ​യ​ന്‍ ജ​ന​ങ്ങ​ളു​ടെ വി​ധി​യെ​ഴു​ത്തി​നെ അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ്.

ക​ന​ത്ത തോ​ല്‍​വി​യു​ടെ കാ​ര​ണ​മാ​യി നേ​തൃ​ത്വ​ത്തി​ന്‍റെ ഗു​രു​ത​ര​മാ​യ ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ളെ​യും ന​ട​പ​ടി​ക​ളെ​യും അ​ക്ക​മി​ട്ടു​നി​ര​ത്തി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി ത​ന്നെ അം​ഗീ​ക​രി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന രേ​ഖ​യെ​യാ​ണ് പൊ​ളി​റ്റ്ബ്യൂ​റോ അം​ഗം കൂ​ടി​യാ​യ പി​ണ​റാ​യി വി​ജ​യ​ന്‍ ത​ന്‍റെ പ​യ്യ​ന്നൂ​ര്‍, ത​ളി​പ്പ​റ​മ്പ് പ്ര​സം​ഗ​ത്തി​ലൂ​ടെ പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. തോ​റ്റ വ​സ്തു​ത അം​ഗീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി ത​യാ​റാ​യി​ട്ടും പി​ണ​റാ​യി വി​ജ​യ​ൻ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന​താ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന ഭീ​ഷ​ണി പ്ര​സം​ഗ​ത്തി​ലൂ​ടെ മ​ന​സി​ലാ​കു​ന്ന​തെ​ന്ന് ആ​ര്‍​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു പ്ര​സ്താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

Tags : Nattuvishesham DistrictNews DeepikaNews Pinarayi

Recent News

Corehub Up