x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊലീസ് പിടികൂടി വർഷങ്ങൾ പിന്നിട്ട ലോറികൾ ലേലത്തിൽ പിടിച്ചവർ പൊളിച്ചു തുടങ്ങി

വെബ് ഡെസ്ക്
Published: September 1, 2026 03:23 AM IST | Updated: September 1, 2026 03:23 AM IST

​വൈ​ക്കം പൊ​ലീ​സ് പി​ടി​കൂ​ടി വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട ബാ​ധ്യ​ത​യി​ല്ലാ​ത്ത ഭാ​ര​വ​ണ്ടി​ക​ൾ ലേ​ല​ത്തി​ൽ പി​ടി​ച്ച​വ​ർ പൊ​ളി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ.

വൈ​ക്കം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടും മ​ണ​ൽ​ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും വൈ​ക്കം പൊ​ലീ​സ് പി​ടി​കൂ​ടി വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട ബാ​ധ്യ​ത​യി​ല്ലാ​ത്ത ഭാ​ര​വ​ണ്ടി​ക​ൾ ലേ​ല​ത്തി​ൽ പി​ടി​ച്ച​വ​ർ പൊ​ളി​ച്ചു തു​ട​ങ്ങി. വൈ​ക്കം പൊ​ലീ​സ് പി​ടി​കൂ​ടി പൊലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് വ​ള​പ്പി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ലോ​റി​ക​ളി​ൽ ബാ​ധ്യ​ത​ക​ളി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളാ​ണ് പൊ​ളി​ക്കാ​നാ​യി ലേ​ല​ത്തി​ൽ പി​ടി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​റ്റി​ച്ചെ​ടി​ക​ളും പ​ട​ർ​പ്പും വ​ള​ർ​ന്ന് മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു. കാ​ടു​മൂ​ടി അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഇ​വി​ടെ വി​ഷ​പാ​മ്പു​ക​ളു​ടെ ശ​ല്യ​മേ​റി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews lorries

Recent News

Corehub Up