ബത്തേരി മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മതബോധന-വിശ്വാസപരിശീലന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ എയ്ഞ്ചല്‍സ് മീറ്റ് ബത്തേരി ബിഷപ് ഡോ. ജോസഫ് മാ
സുല്‍ത്താന്‍ ബത്തേരി: ബത്തേരി മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മതബോധന-വിശ്വാസപരിശീലന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ എയ്ഞ്ചല്‍സ് മീറ്റ് 2026, ഗ്ലോറിയ മീറ്റ് 2026 പരിപാടികള്‍ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ സംഘടിപ്പിച്ചു.
ആദ്യ കുമ്പസാരം നടത്തി വിശുദ്ധ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെയും അള്‍ത്താര ബാലന്മാരുടെയും സംഗമമാണ് സംയുക്തമായി നടന്നത്. മാവേലിക്കര രൂപതയിലെ ഫാ. ലിജിന്‍ കടുവങ്കല്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി, നീലഗിരി, പുല്‍പ്പള്ളി മേഖലകളില്‍ നിന്നായി 175ഓളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. രാവിലെ 11.30ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസിന് സ്വീകരണം നല്കി. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് അദ്ദേഹം മുഖ്യകാര്‍മികത്വം വഹിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. ഗീവര്‍ഗീസ് മഠത്തില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോണ്‍ കവിയില്‍, രൂപത കോഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ മരിയ എസ്ഐസി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. മീനങ്ങാടി ഇടവകയിലെ സേറാ മരിയ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Angels Meet