x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീർപ്പാറ ബധിര വിദ്യാലയത്തിൽ പാനീയ നിർമാണ യൂണിറ്റിന്‍റെ പ്രവർത്തനം തുടങ്ങി

വെബ് ഡെസ്ക്
Published: September 1, 2026 03:24 AM IST | Updated: September 1, 2026 03:24 AM IST

നീ​ർ​പ്പാ​റ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ സി​ഗ്നോ ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​ ബി​നി​മോ​ൻ എംഎ​ൽഎ ​നി​ർ​വ​ഹി​ക്കു​ന്നു.

തല​യോ​ല​പ്പറ​മ്പ്: നീ​ർ​പ്പാ​റ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​നും പ​ഠ​ന​ശേ​ഷം സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​നു​മാ​യി ആ​രം​ഭി​ച്ച സി​ഗ്‌​നോ ബ്രാ​ൻ​ഡ് ജാം, ​ജെ​ല്ലി, സ്ക്വാ​ഷ്, സി​പ്പ് അ​പ്പ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മാ​യി.​

വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാ​ജി​ത യു​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പാ​നീയ​ നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​ബി​നി​മോ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കോ​ട്ട​യം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം അ​സി​സ്റ്റന്‍റ് പ്ര​ഫ. ഡോ. ​എ​ലി​സ​ബ​ത്ത് ജോ​സ​ഫ് പ​ദ്ധ​തി നി​ർ​വ​ഹ​ണത്തി​നാ​വ​ശ്യ​മാ​യ സീ​ലിം​ഗ് മെ​ഷീ​ൻ, കു​പ്പി​ക​ൾ, ജാ​റു​ക​ൾ തു​ട​ങ്ങി​യ​വ കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റി. ഐ​സി​എ​ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ ത​യാറാ​ക്കി​യ സി​ഗ്നോ പൈ​നാ​പ്പി​ൾ ജാം, ​സി​ഗ്‌​നോ ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് ജാം ​എ​ന്നി​വ​യു​ടെ വി​ല്പനയും ന​ട​ന്നു.​

കു​ട്ടി​ക​ൾ ത​യ്യാ​റാ​ക്കു​ന്ന ഉത്പന്നങ്ങൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ങ്ങു​വാ​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​എ​സ്.​ സു​മി, ഫാ.​ ജോ​ൺ തോ​ട്ടു​പു​റം, ​പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റെ​ന്നി കെ.വി., എ​ച്ച്എം സി​സ്റ്റ​ർ ലി​നി മേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Neerpara

Recent News

Corehub Up