x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ക്കാ​ല​മാ​യി​ട്ടും വ​യ​നാ​ട്ടി​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ്


Published: September 1, 2026 03:15 AM IST | Updated: September 1, 2026 03:15 AM IST

പ്രതീകാത്മക ചിത്രം

സ​ന്ദ​ര്‍​ശ​ക​ര്‍ 40,428; വ​രു​മാ​നം 24,98,925

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​യ​നാ​ടി​ന്‍റെ പ്ര​കൃ​തി മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കു​ന്ന​തി​നും ഓ​ണാ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നു​മാ​യി എ​ത്തി​ച്ചേ​രു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.

ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ലു​ള്ള ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍​പോ​ലും ഓ​ണാ​വ​ധി​ക്ക് എ​ത്തി​പ്പെ​ട്ട​ത് അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ സ​ഞ്ചാ​രി​ക​ളാ​ണ്. വ​നം​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ലു​ടെ സ്ഥി​തി ഇ​തി​ലും പ​രി​താ​പ​ക​ര​മാ​ണ്.

ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​വും കാ​ലാ​വ​സ്ഥ​യി​ല്‍ ഉ​ണ്ടാ​യ വ്യ​തി​യാ​ന​വും വ​യ​നാ​ട്ടി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​തി​ന് അ​നു​ഭ​വ​പ്പെ​ടു​ന്ന ത​ഗാ​ത​ഗ​ത​ട​സ​വു​മെ​ല്ലാം സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ക​ഴി​ഞ്ഞ ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ലെ സ​ന്ദ​ര്‍​ശ​ക​രു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ഡി​ടി​പി​സി​യു​ടെ കീ​ഴി​ലു​ള്ള പൂ​ക്കോ​ട് ത​ടാ​ക​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ളെ​ത്തി​യ​ത്. 20,498 പേ​രാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. ഇ​തി​ലൂ​ടെ 16,20,680 രൂ​പ വ​രു​മാ​ന​വും ല​ഭി​ച്ചു. എ​ട​യ്ക്ക​ല്‍ ഗു​ഹ​യി​ല്‍ 5,975 പേ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.

2,85,765 രൂ​പ വ​രു​മാ​നം. ക​ര്‍​ലാ​ട് വ​യ​നാ​ട് അ​ഡ്വ​ഞ്ച​ര്‍ ക്യാ​മ്പി​ല്‍ 3,038 പേ​ര്‍ 2,66,910 രൂ​പ വ​രു​മാ​നം, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ 3,618 പേ​ര്‍ 66,160 രൂ​പ വ​രു​മാ​നം. കാ​ന്ത​ന്‍​പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ 2,453 പേ​ര്‍ 93,250 രു​പ വ​രു​മാ​നം, പ​ഴ​ശി ടൂ​റി​സ്റ്റ് റി​സോ​ര്‍​ട്ടി​ല്‍ 2,279 പേ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. 80,820 രൂ​പ വ​രു​മാ​നം. വ​യ​നാ​ട് ഹെ​റി​റ്റേ​ജ് മ്യൂ​സി​യം 692 പേ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. ഇ​തി​ലൂ​ടെ 18,920 രൂ​പ ല​ഭി​ച്ചു. പ​ഴ​ശി സ്മാ​ര​കം മാ​വി​ലാം​തോ​ട് 1437 പേ​ര്‍ 41,320 രൂ​പ ല​ഭി​ച്ചു.

ചീ​ങ്ങേ​രി 438 പേ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. 25,100 രൂ​പ വ​രു​മാ​നം. ആ​കെ 40,428 സ​ന്ദ​ര്‍​ശ​ക​രാ​ണ് എ​ത്തി​യ​ത്. 24,98,925 രൂ​പ​യാ​ണ് ആ​കെ വ​രു​മാ​നംഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ സ​ഞ്ചാ​രി​ക​ളു​ടെ കാ​ര്യ​മാ​യ ഒ​ഴു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. എ​ന്നാ​ല്‍ ഓ​ണ​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ ചെ​റി​യ ഒ​ഴു​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത് പ്ര​തീ​ക്ഷ​യ്ക്ക് വ​ക​യേ​കി.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന വ​നം​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പ്ര​ധാ​ന ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി തു​റ​ന്ന​തും അ​നു​ഗ്ര​ഹ​മാ​യി. വ​ന്യ​ജീ​വി​ക​ളെ അ​ടു​ത്തു​ക​ണ്ട് കാ​ന​ന​സ​വാ​രി ന​ട​ത്താ​നും വ​ന​പാ​ത​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യാ​നും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ടെ കു​ളി​ര്‍​മ ആ​സ്വ​ദി​ക്കാ​നും ദ്വീ​പു​ക​ളി​ലൂ​ടെ ച​ങ്ങാ​ട​യാ​ത്ര ന​ട​ത്താ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ് സ​ഞ്ചാ​രി​ക​ളെ വ​യ​നാ​ട്ടി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​ത്.

മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കാ​ന​ന​സ​വാ​രി, തോ​ല്‍​പ്പെ​ട്ടി​യി​ലെ വ​ന​യാ​ത്ര, കു​റു​വ ദ്വീ​പി​ലെ ച​ങ്ങാ​ട​യാ​ത്ര, സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം, ചെ​മ്പ്ര പീ​ക്ക്, ബാ​ണാ​സു​ര​മ​ല, മീ​ന്‍​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം, കാ​റ്റു​കു​ന്ന്,ആ​ന​ച്ചോ​ല ട്ര​ക്കിം​ഗ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ള്‍.
ബാ​ണാ​സു​ര സാ​ഗ​റി​ലെ ബോ​ട്ടിം​ഗും പൂ​ക്കോ​ട് ത​ടാ​ക​ത്തി​ലെ ബോ​ട്ട് യാ​ത്ര​യും കു​ടും​ബ​സ​ഞ്ചാ​രി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​ത്യേ​ക പ്രി​യം നേ​ടി​യി​ട്ടു​ണ്ട്. ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ഞ്ചാ​ര​ക​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണം കാ​ര​ണം ടി​ക്ക​റ്റ് ല​ഭി​ക്കാ​തെ മ​ട​ങ്ങി​യ​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ചു.

ഹോ​ട്ട​ലു​ക​ള്‍, റി​സോ​ര്‍​ട്ടു​ക​ള്‍, ഹോം​സ്‌​റ്റേ​ക​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍, ചെ​റു​കി​ട ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കും പ്ര​തീ​ക്ഷ​ക്കൊ​ത്ത വ​രു​മാ​നം ല​ഭി​ച്ചി​ല്ല. വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള സ്ത്രീ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

പ്രി​യ​ദ​ര്‍​ശി​നി ബ​സ് സ​ര്‍​വീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്ന് ഗ്രൂ​പ്പു​ക​ളാ​യി സ്ത്രീ​ക​ള്‍ വ​യ​നാ​ട്ടി​ലെ​ത്തു​ന്നു​ണ്ട്. കു​ടും​ബ​ങ്ങ​ളും സു​ഹൃ​ദ് സം​ഘ​ങ്ങ​ളു​മാ​യാ​ണ് പ​ല​രും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Low tourist

Recent News

Corehub Up