x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്ളി​വ​യ​ല്‍ ഊ​രി​ലെ ത​ങ്കി മൊ​ര​ത്തി​യു​ടെ തി​രോ​ധാ​നം

വെബ് ഡെസ്ക്
Published: September 1, 2026 03:09 AM IST | Updated: September 1, 2026 03:09 AM IST

പ്രതീകാത്മക ചിത്രം

ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും പൊ​ലി​സ് അ​ന്വേ​ഷ​ണം വി​ഫ​ലം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​ട​ക്ക​നാ​ട് പ​ള്ളി​വ​യ​ല്‍ ഊ​രി​ലെ ത​ങ്കി മൊ​ര​ത്തി​യെ കാ​ണാ​താ​യി​ട്ട് ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും തി​രോ​ധാ​ന​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​നാ​കാ​തെ പൊ​ലി​സ്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ വി​വി​ധ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വ്യാ​പ​ക തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ത​ങ്കി മൊ​ര​ത്തി​യെ​ക്കു​റി​ച്ച് ഇ​തു​വ​രെ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കി തി​രോ​ധാ​ന​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്. ജൂ​ലൈ 30 മു​ത​ലാ​ണ് ത​ങ്കി മൊ​ര​ത്തി​യെ ഊ​രി​ല്‍​നി​ന്ന് കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് കു​ടും​ബം ബ​ത്തേ​രി പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നാ​ട്ടു​കാ​രു​ടെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഊ​രി​ലും സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ലും പ​ല​ത​വ​ണ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ങ്കി മൊ​ര​ത്തി​യു​ടെ മ​ക​ളു​ടെ മ​ക​ന്‍ സു​ധീ​ഷ് എ​ന്ന മു​ര​ളി​യെ​യും കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ സു​ധീ​ഷി​നെ സ​മീ​പ​ത്തെ വ​ന​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ത​ങ്കി മൊ​ര​ത്തി​യു​ടെ തി​രോ​ധാ​ന​ത്തി​നും സു​ധീ​ഷി​ന്‍റെ മ​ര​ണ​ത്തി​നും വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തോ​ടെ ശ​ക്ത​മാ​യി.

പൊ​ലി​സ് നാ​യ​യു​ടെ സ​ഹാ​യം, ഫോ​റ​ന്‍​സി​ക് സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന, ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചും നേ​രി​ട്ടും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടും ത​ങ്കി മൊ​ര​ത്തി​യെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

വ​ട​ക്ക​നാ​ട്-​പ​ള്ളി​വ​യ​ല്‍ പ്ര​ദേ​ശം​വി​ട്ട് സാ​ധാ​ര​ണ​യാ​യി പു​റ​ത്തേ​ക്ക് പോ​കാ​ത്ത വ്യ​ക്തി​യാ​ണ് ത​ങ്കി മൊ​ര​ത്തി​യെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. അ​തി​നാ​ല്‍ തി​രോ​ധാ​ന​ത്തി​ന്‍റെ പി​ന്നി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി യ​ഥാ​ര്‍​ഥ വ​സ്തു​ത പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up