പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഒളവണ്ണയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. നടക്കാവ് സ്വദേശിനി വിലാസിനിയുടെ രണ്ടരപവന്‍ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചത്. കവര്‍ച്ചാ ശ്രമത്തിനിടെ വിലാസിനിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. സഹോദരന്റെ ഭാര്യയ്ക്കൊപ്പം പന്തീരാങ്കാവിലെ ഒരു ബന്ധുവീട്ടില്‍ പോകുകയായിരുന്നു വിലാസിനി.
ഈ സമയത്ത് എതിര്‍ദിശയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഈരാട്ടുകുന്നില്വച്ചായിരുന്നു സംഭവം. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.