x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ക​ഴി​ഞ്ഞു, പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഇ​നി പൊ​ന്നു​വി​ള​യി​ക്ക​ൽ കാ​ലം

വെബ് ഡെസ്ക്
Published: September 1, 2026 02:24 AM IST | Updated: September 1, 2026 02:24 AM IST

ര​ണ്ടാം​വി​ള​യ്ക്കാ​യി നി​ല​മൊ​രു​ക്കു​ന്ന ക​ർ​ഷ​ക​ൻ.

ഷൊ​ർ​ണൂ​ർ: ഓ​ണ​ത്തി​ര​ക്കു​ക​ൾ​ക്ക് വി​ട, വ​ള്ളു​വ​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ര​ണ്ടാം​വി​ള​യ്ക്ക് കാ​ർ​ഷി​ക വൃ​ത്തി​ക​ൾ തു​ട​ങ്ങി. ഒ​ന്നാം​വി​ള ത​രി​ശി​ട്ട നെ​ൽ​പാ​ട​ങ്ങ​ള​ട​ക്കം ര​ണ്ടാം​വി​ള​യ്ക്ക് പാ​ക​മാ​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ.

ജ​ല​ല​ഭ്യ​ത കു​റ​വ​ട​ക്ക​മു​ള്ള വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ക​ർ​ഷ​ക​രി​ൽ പ​ല​രും ഒ​ന്നാം​വി​ള ഉ​പേ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​ത്. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും ര​ണ്ടാം​വി​ള കൃ​ഷി ചെ​യ്യാ​റു​ണ്ട്.

വ​ന്യ​മൃ​ഗ​ശ​ല്യ​മ​ട​ക്ക​മു​ള്ള പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ക​ർ​ഷ​ക​ർ ര​ണ്ടാം വി​ള​യ്ക്ക് പാ​ട​ശേ​ഖ​ര​ങ്ങ​ളൊ​രു​ക്കു​ന്ന​ത്. പാ​ട​ങ്ങ​ൾ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ഉ​ഴു​തു​മ​റി​ക്കു​ക​യും വ​ര​മ്പ് നി​ർ​മി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഓ​ണ​ത്തി​ന് മു​മ്പു​ത​ന്നെ ഞാ​റ്റ​ടി ത​യാ​റാ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ ചി​ല​തി​ൽ ന​ടീ​ൽ​പ്ര​വൃ​ത്തി​ക​ളും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

നേ​ര​ത്തേ​ത​ന്നെ കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി ക​ർ​ഷ​ക​ർ​ക്ക് വി​ത്ത് ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും മി​ക്ക ക​ർ​ഷ​ക​രും പൊ​ന്മ​ണി വി​ത്താ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഞാ​റു​പ​റി​ച്ചു​ന​ടു​ന്ന​തി​നാ​യി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലു​ള്ള​ത്. എ​ന്നാ​ൽ, പാ​ട​ങ്ങ​ൾ വീ​ണ്ടും പ​ച്ച​പി​ടി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​ട്ടും പ​ല ക​ർ​ഷ​ക​രു​ടെ​യും മ​ന​സി​ൽ ആ​ശ​ങ്ക​യാ​ണ്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് കൃ​ഷി ന​ട​ത്തി​യ​ശേ​ഷം നെ​ല്ലു​സം​ഭ​രി​ച്ച പ​ണ​ത്തി​നാ​യി മാ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം ഇ​ത്ത​വ​ണ​യും നെ​ൽ​ക്കൃ​ഷി​യി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
വ​ർ​ധി​ച്ച കൂ​ലി​ച്ചെ​ല​വും മ​റ്റു​ചെ​ല​വു​ക​ളും ചേ​ർ​ന്ന് കൃ​ഷി​ക്ക് വ​ൻ​തു​ക ചെ​ല​വ​ഴി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടാം​വി​ള​യി​ൽ മി​ക​ച്ച വി​ള​വ് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ല​ഭി​ക്കാ​ൻ മാ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു.

ത​രി​ശി​ട്ടി​രു​ന്ന മു​ഴു​വ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും കൃ​ഷി​യി​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യി​ട്ടു​ള്ള​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രു തു​ണ്ട് കൃ​ഷി​ഭൂ​മി​പോ​ലും വെ​റു​തെ കി​ട​ക്ക​രു​ത് എ​ന്നാ​ണ് കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന നി​ർ​ദേ​ശം.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up