x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല​ങ്ങാ​ട്-​കു​ഞ്ഞോം ചു​ര​മി​ല്ലാ പാ​ത: അ​നു​ഭാ​വ​പൂ​ർ​വം പ​രി​ശോ​ധി​ക്കാ​മെ​ന്ന് മ​ന്ത്രി

വെബ് ഡെസ്ക്
Published: September 1, 2026 02:23 AM IST | Updated: September 1, 2026 02:23 AM IST

മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍

കോ​ഴി​ക്കോ​ട്: ദ​ശാ​ബ്ദ​ങ്ങ​ളാ​യി ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന വി​ല​ങ്ങാ​ട്-​കു​ഞ്ഞോം ചു​ര​മി​ല്ലാ​പാ​ത സാ​ധ്യ​മാ​ക്കാ​ൻ നാ​ദാ​പു​രം, മാ​ന​ന്ത​വാ​ടി എം​എ​ല്‍​എ​മാ​ര്‍ മു​ൻ​ക​യ്യെ​ടു​ത്ത് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ശോ​ധി​ക്കാ​മെ​ന്ന് പ​ഴ​ശി​രാ​ജ ചു​ര​മി​ല്ലാ​പാ​ത ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രോ​ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ പ​റ​ഞ്ഞു. വി​ല​ങ്ങാ​ട്-​കു​ഞ്ഞോം ചു​ര​മി​ല്ലാ​പാ​ത സം​ബ​ന്ധി​ച്ച് മ​ന്ത്രി​ക്ക് നേ​രി​ട്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​നി​ധി സം​ഘം.

വ​യ​നാ​ട്ടി​ലേ​ക്ക് വി​ല​ങ്ങാ​ട്-​കു​ഞ്ഞോം ചു​ര​മി​ല്ലാ​പാ​ത, പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡ് തു​ട​ങ്ങി​യ പ്ര​പ്പോ​സ​ലു​ക​ള​ട​ക്കം പ​ല പ​ദ്ധ​തി​ക​ളും ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ടെ​ന്നും അ​തി​ൽ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ അ​ലൈ​ൻ​മെ​ന്‍റ് പ​രി​ശോ​ധി​ച്ച് പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ജ​ന​കീ​യ​കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സം​ഘ​ത്തോ​ട് പ​റ​ഞ്ഞു. പ​ഴ​ശി​രാ​ജ ചു​ര​മി​ല്ലാ​പാ​ത റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ളാ​യ ഷൗ​ക്ക​ത്ത് അ​ലി എ​രോ​ത്ത്, ജോ​ണി മു​ല്ല​ക്കു​ന്നേ​ൽ, ഔ​സേ​പ്പ​ച്ച​ൻ മ​ണി​മ​ല, ഡോ. ​ഹു​ഷി​യാ​ർ പു​തു​ക്ക​യം എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​തി​നി​ധി സം​ഘ​മാ​ണ് കോ​ഴി​ക്കോ​ട് പി​ഡ​ബ്ല്യു​ഡി ഗ​സ്റ്റ് ഹൗ​സി​ൽ​വ​ച്ച് മ​ന്ത്രി​യെ ക​ണ്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews Minister

Recent News

Corehub Up