ഹരിത സമൃദ്ധി’ പദ്ധതിയുടെ നാലാംഘട്ട സമർപ്പണ ചടങ്ങ്.
പുതുശേരി: യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിന്റെ (യുബിഎൽ) സിഎസ്ആർ സഹായത്തോടെ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് പുതുശേരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ‘ഹരിത സമൃദ്ധി’ പദ്ധതിയുടെ നാലാംഘട്ട സമർപ്പണം പുതുശേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തി.
മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ സ്വാഗതം പറഞ്ഞു. പുതുശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഷീല മുഖ്യപ്രഭാഷണം നടത്തി.
യുബിഎൽ സിഎസ്ആർ ആൻഡ് സസ്റ്റെയ്നബിലിറ്റി ഹെഡ് ഷൊണാലി ചക്രവർത്തി പദ്ധതി വിശദീകരണവും യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ബ്രൂവറി ഹെഡ് എസ്. അനൂപ് പദ്ധതി സമർപ്പണവും നിർവഹിച്ചു.
മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉദയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് പാർവതി, പുതുശേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ശെൽവൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. രാജ്കുമാർ എന്നിവരും വാർഡ് മെംബർമാരും ആശംസാപ്രസംഗം നടത്തി.
പരിപാടിയുടെ മുന്നോടിയായി ജലസംഭരണ പ്രവൃത്തികളുടെ പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് പ്രോജക്ട് ഓഫീസറും ജലസംരക്ഷണ വിദഗ്ധനുമായ കെ.ഡി. ജോസഫ് ക്ലാസിന് നേതൃത്വം നൽകി. നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ ഹരിതസമൃദ്ധി ഘട്ടം 4 പ്രോജക്ട് കോ-ഓർഡിനേറ്റർ പി. ബാബി നന്ദി പറഞ്ഞു. പീപ്പിൾസ് സർീസ് സൊസൈറ്റി പ്രവർത്തകരായ വി.ആർ. സൂരജ് , വിഗ്നേഷ്, സഫ്ന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Deepikanews PSSP Haritha S