Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neela Lohitadasan Nadar

നീലലോഹിതദാസനെ വെറുതെ വിട്ടതിനെതിരേ പുനഃപരിശോധനാ ഹർജി

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ൻ മ​​​ന്ത്രി നീ​​​ല​​​ലോ​​​ഹി​​​ത​​​ദാ​​​സ​​​ൻ നാ​​​ടാ​​​ർ​​​ക്കെ​​​തി​​​രാ​​​യ ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ക്കേ​​​സി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ വെ​​​റു​​​തെ​​​വി​​​ട്ട ന​​​ട​​​പ​​​ടി ചോ​​​ദ്യം ചെ​​​യ്തു സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ർ​​​ജി.

കേ​​​സി​​​ലെ അ​​​തി​​​ജീ​​​വി​​​ത​​​യാ​​​യ വ​​​നം​​​വ​​​കു​​​പ്പി​​​ലെ മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​ണു പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ർ​​​ജി​​​യു​​​മാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ഇ​​​തോ​​​ടൊ​​​പ്പം തു​​​റ​​​ന്ന കോ​​​ട​​​തി​​​യി​​​ൽ വാ​​​ദം കേ​​​ൾ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ക്കേ​​​സി​​​ൽ നീ​​​ല​​​ലോ​​​ഹി​​​ത​​​ദാ​​​സി​​​നെ വെ​​​റു​​​തെ വി​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണു വ​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ അ​​​തി​​​ജീ​​​വി​​​ത സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും ഹ​​​ർ​​​ജി​​​യി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ വി​​​സ​​​മ്മ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ ഈ ​​​തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ഹ​​​ർ​​​ജി​​​ക്കാ​​​രി​​​യു​​​ടെ ആ​​​വ​​​ശ്യം. ഇ​​​തോ​​​ടൊ​​​പ്പം ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു ക​​​ത്ത​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Latest News

Corehub Up