ന്യൂഡൽഹി: മുൻ മന്ത്രി നീലലോഹിതദാസൻ നാടാർക്കെതിരായ ലൈംഗിക അതിക്രമക്കേസിൽ അദ്ദേഹത്തെ വെറുതെവിട്ട നടപടി ചോദ്യം ചെയ്തു സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി.
കേസിലെ അതിജീവിതയായ വനംവകുപ്പിലെ മുൻ ഉദ്യോഗസ്ഥയാണു പുനഃപരിശോധനാ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടൊപ്പം തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.
ലൈംഗിക അതിക്രമക്കേസിൽ നീലലോഹിതദാസിനെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബറിലാണു വന്നത്. ഇതിനെതിരേ അതിജീവിത സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജിയിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു.
എന്നാൽ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാണു ഹർജിക്കാരിയുടെ ആവശ്യം. ഇതോടൊപ്പം ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്നാവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.
Tags : Review petition Neela Lohitadasan Nadar Supreme Court