Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nellachan

നെ​ല്ല​ച്ഛ​ന് നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി

മാ​​​ന​​​ന്ത​​​വാ​​​ടി: പാ​​​ര​​​മ്പ​​​ര്യ നെ​​​ല്‍​വി​​​ത്തു​​​ക​​​ളു​​​ടെ കാ​​​വ​​​ല്‍​ക്കാ​​​ര​​​നും വ​​​യ​​​നാ​​​ടി​​​ന്‍റെ കാ​​​ര്‍​ഷി​​​ക പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ അ​​​ട​​​യാ​​​ള​​​വു​​​മാ​​​യ പ​​​ദ്മ​​​ശ്രീ ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന് നാ​​​ട് ക​​​ണ്ണീ​​​രോ​​​ടെ യാ​​​ത്രാ​​​മൊ​​​ഴി ന​​​ല്‍​കി. മ​​​ണ്ണി​​​നെ​​​യും നെ​​​ല്‍​വി​​​ത്തു​​​ക​​​ളെ​​​യും നെ​​​ഞ്ചോ​​​ടു​​​ചേ​​​ര്‍​ത്ത് ജീ​​​വി​​​ച്ച പ്രി​​​യ​​​പ്പെ​​​ട്ട "നെ​​​ല്ല​​​ച്ഛ​​​നെ' അ​​​വ​​​സാ​​​ന​​​മാ​​​യി ഒ​​​രു​​​നോ​​​ക്കു കാ​​​ണാ​​​ന്‍ ആ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് എ​​​ത്തി​​​യ​​​ത്.

മ​​​ത-​​​രാ​​ഷ്‌​​ട്രീ​​യ-​​​സാ​​​മൂ​​​ഹി​​​ക-​​​സാം​​​സ്‌​​​കാ​​​രി​​​ക രം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ​​​രും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​മ​​​ട​​​ക്കം സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നാ​​​നാ​​​തു​​​റ​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ര്‍ അ​​​ന്ത്യോ​​​പ​​​ചാ​​​ര​​​മ​​​ര്‍​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​മ്പ​​​തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​ഠി​​​ച്ച ക​​​മ്മ​​​ന ന​​​വോ​​​ദ​​​യം എ​​​ല്‍​പി സ്‌​​​കൂ​​​ള്‍ മു​​​റ്റ​​​ത്ത് പൊ​​​തു​​​ദ​​​ര്‍​ശ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. ത​​​ങ്ങ​​​ള്‍​ക്ക് നെ​​​ല്‍​വി​​​ത്തു​​​ക​​​ളു​​​ടെ മ​​​ഹ​​​ത്വ​​​വും കൃ​​​ഷി​​​യു​​​ടെ ന​​​ന്‍​മ​​​ക​​​ളും പ​​​ക​​​ര്‍​ന്നു​​​ന​​​ല്‍​കി​​​യ "നെ​​​ല്ല​​​ച്ഛ​​​നെ' ഒ​​​രു​​​നോ​​​ക്കു കാ​​​ണാ​​​ന്‍ നൂ​​​റു​​​ക​​​ണ​​​ക്കി​​നു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​ണ് സ്‌​​​കൂ​​​ള്‍ മു​​​റ്റ​​​ത്തെ​​​ത്തി​​​യ​​​ത്.

പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ള്‍​ക്ക​​​പ്പു​​​റം മ​​​ണ്ണി​​​നെ​​​യും പ്ര​​​കൃ​​​തി​​​യെ​​​യും ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കാ​​​ന്‍ പ​​​ഠി​​​പ്പി​​​ച്ച ക​​​ര്‍​ഷ​​​ക​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ഹൃ​​​ദ​​​യ​​​സ്പ​​​ര്‍​ശി​​​യാ​​​യി.

സു​​​ല്‍​ത്താ​​​ന്‍ ബ​​​ത്തേ​​​രി മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ്, മാ​​​ന​​​ന്ത​​​വാ​​​ടി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം, ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​പ്പൊ​​​ലീ​​​ത്ത ഡോ. ​​​ഗീ​​​വ​​​ര്‍​ഗീ​​​സ് മാ​​​ര്‍ ബ​​​ര്‍​ന്ന​​​ബാ​​​സ്, മ​​​ല​​​ബാ​​​ര്‍ ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​ന്‍ ഡോ. ​​​ഗീ​​​വ​​​ര്‍​ഗീ​​​സ് മാ​​​ര്‍ സ്‌​​​തേ​​​ഫാ​​​നോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ അ​​​ന്ത്യോ​​​പ​​​ചാ​​​ര​​​മ​​​ര്‍​പ്പി​​​ച്ചു.

ഗ​​​വ​​​ര്‍​ണ​​​ര്‍, മു​​​ഖ്യ​​​മ​​​ന്ത്രി, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്കു​​​വേ​​​ണ്ടി ജി​​​ല്ലാ ക​​​ള​​​ക്‌​​​ട​​​ര്‍ വി. ​​​ചെ​​​ല്‍​സ​​​സി​​​നി പു​​​ഷ്പ​​​ച​​​ക്രം അ​​​ര്‍​പ്പി​​​ച്ചു. കൃ​​​ഷി​​​മ​​​ന്ത്രി ടി. ​​​സി​​​ദ്ദി​​​ഖ്, മു​​​ന്‍​മ​​​ന്ത്രി​​​മാ​​​രാ​​​യ പി.​​​കെ. ജ​​​യ​​​ല​​​ക്ഷ്മി, ഒ.​​​ആ​​​ര്‍. കേ​​​ളു, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ള​​​ര്‍​പ്പി​​​ച്ചു.

ഉ​​​ച്ച​​​യ്ക്ക് 12.30ഓ​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​മ്മ​​​ന​​​യി​​​ലെ കൊ​​​ടു​​​വേ​​​ല്‍ ത​​​റ​​​വാ​​​ട്ടി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു. ര​​​ണ്ടോ​​​ടെ പൊ​​​ലി​​​സ് സേ​​​ന ഗാ​​​ര്‍​ഡ് ഓ​​​ഫ് ഓ​​​ണ​​​ര്‍ ന​​​ല്‍​കി. സ​​​മു​​​ദാ​​​യാ​​​ചാ​​​ര​​​പ്ര​​​കാ​​​ര​​​മു​​​ള്ള സം​​​സ്‌​​​കാ​​​ര​​​ച്ച​​​ട​​​ങ്ങു​​​ക​​​ള്‍​ക്കു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം സ​​​മു​​​ദാ​​​യ ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ച്ചു.

Latest News

Corehub Up