Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nenmara-Olipara

Palakkad

നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണം നീളുന്നു; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു നാ​ട്ടു​കാ​ർ, സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളും സ​മ​ര​ത്തി​ലേ​ക്ക്

നെ​ന്മാ​റ: മൂ​ന്ന​ര​വ​ർ​ഷം​മു​മ്പ് ആ​രം​ഭി​ച്ചി​ട്ടും ഇ​തു​വ​രെ പാ​തി​പോ​ലും പൂ​ർ​ത്തി​യാ​കാ​ത്ത നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​ക്കെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങു​ന്നു.

നി​ര​വ​ധി പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ളും ഹ​ർ​ത്താ​ലു​ക​ളും ബ​സ് പ​ണി​മു​ട​ക്കു​ക​ളും ന​ട​ത്തി​യി​ട്ടും റോ​ഡ് നി​ർ​മാ​ണം മു​ന്നോ​ട്ടു​പോ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ക​രാ​റു​കാ​ര​നു​മെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ ദി​നം​പ്ര​തി ആ​ശ്ര​യി​ക്കു​ന്ന ഈ ​പാ​ത​യു​ടെ ദ​യ​നീ​യാ​വ​സ്ഥ കാ​ര​ണം യാ​ത്ര അ​തീ​വ ദു​രി​ത​ക​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​ല​വി​ലെ ടാ​റിം​ഗ് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കി​യെ​ങ്കി​ലും തു​ട​ർ​നി​ർ​മാ​ണം കാ​ര്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ റോ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 16.5 കോ​ടി രൂ​പ ചെ​ല​വി​ൽ നെ​ന്മാ​റ മു​ത​ൽ ഒ​ലി​പ്പാ​റ വ​രെ 10.8 കി​ലോ​മീ​റ്റ​ർ​ദൂ​രം ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി.

എ​ന്നാ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ന്മാ​റ മു​ത​ൽ തി​രു​വ​ഴി​യാ​ട് ഹൈ​സ്കൂ​ൾ വ​രെ​യു​ള്ള 3.2 കി​ലോ​മീ​റ്റ​ർ ഭാ​ഗം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്. ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് പൊ​ളി​ച്ചു​നീ​ക്കി​യ​തോ​ടെ യാ​ത്ര ദു​ഷ്ക​ര​മാ​ണ്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ കാ​ര​ണം സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കു നി​ര​ന്ത​രം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വ​ൻ​തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന​താ​യും ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു.

സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത് സാ​മ്പ​ത്തി​ക​മാ​യി ന​ഷ്ട​ക​ര​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ​മു​ത​ൽ ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ൽ പ​തി​ന​ഞ്ചി​ല​ധി​കം സ്വ​കാ​ര്യ ബ​സു​ക​ൾ ഈ ​റൂ​ട്ടി​ൽ ദി​വ​സേ​ന നാ​ൽ​പ​തി​ല​ധി​കം സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​കു​ക.

Latest News

Corehub Up