Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nepal Minister

ഹി​​​​മാ​​​​ല​​​​യത്തി​​​​നാ​​​​യി ഒ​​​​ന്നി​​​​ക്കേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​യെ​​​​ന്ന് നേ​​​​പ്പാ​​​​ള്‍ മ​​​​ന്ത്രി

കാ​​​​ഠ്മ​​​​ണ്ഡു: ഹി​​​​മാ​​​​ല​​​​യ​​​​ന്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ പ​​​​രി​​​​സ്ഥി​​​​തി​​​​ത്ത​​​​ക​​​​ര്‍ച്ച ഇ​​​​ന്ത്യ​​​​ക്കും നേ​​​​പ്പാ​​​​ളി​​​​നും ഉ​​​​ള്‍പ്പ​​​​ടെ മേ​​​​ഖ​​​​ല​​​​യി​​​​ലെ എ​​​​ല്ലാ രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ക്കും വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്ന് നേ​​​​പ്പാ​​​​ള്‍ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി ശി​​​​ശി​​​​ര്‍ ഖ​​​​നാ​​​​ല്‍. ഹി​​​​മാ​​​​ല​​​​യ​​​​ത്തി​​​​ല്‍ മ​​​​ഞ്ഞു​​​​രു​​​​കി​​​​യാ​​​​ല്‍ അ​​​​ത് സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​ര്‍ത്തു​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ അ​​​​ദ്ദേ​​​​ഹം, രാ​​​​ഷ്‌​​​ട്രീ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ള്‍ മാ​​​​റ്റി​​​​വ​​​​ച്ച് ഇ​​​​ന്ത്യ, ചൈ​​​​ന, നേ​​​​പ്പാ​​​​ള്‍, ഭൂ​​​​ട്ടാ​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ സം​​​​യു​​​​ക്ത​​​​മാ​​​​യി പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി പ്ര​​​​വ​​​​ര്‍ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഇ​​​​ന്ത്യ​​​​യും നേ​​​​പ്പാ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ത്തെ എ​​​​പ്പോ​​​​ഴും ‘റൊ​​​​ട്ടി-​​​​ബേ​​​​ട്ടി’’, ‘സീ​​​​താ-​​​​രാ​​​​മ’ തു​​​​ട​​​​ങ്ങി​​​​യ സാം​​​​സ്‌​​​​കാ​​​​രി​​​​ക, മ​​​​ത​​​​പ​​​​ര​​​​മാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് കാ​​​​ണാ​​​​റു​​​​ള്ള​​​​തെ​​​​ന്നും എ​​​​ന്നാ​​​​ല്‍ ഇ​​​​നി​​​​മു​​​​ത​​​​ല്‍ ഈ ​​​​ബ​​​​ന്ധ​​​​ത്തെ പ​​​​രി​​​​സ്ഥി​​​​തി​​​​സൗ​​​​ഹൃ​​​​ദ വീ​​​​ക്ഷ​​​​ണ​​​​കോ​​​​ണി​​​​ലൂ​​​​ടെ പു​​​​ന​​​​ര്‍നി​​​​ര്‍വ​​​​ചി​​​​ക്കേ​​​​ണ്ട സ​​​​മ​​​​യം അ​​​​തി​​​​ക്ര​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും മ​​​​ന്ത്രി ഓ​​​​ര്‍മി​​​​പ്പി​​​​ച്ചു.

“മാ​​​​റ്റ​​​​ങ്ങ​​​​ള്‍ സം​​​​ഭ​​​​വി​​​​ക്കു​​​​മ്പോ​​​​ള്‍ അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ വ​​​​ര്‍ധി​​​​ക്കും. ഇ​​​​ത് മേ​​​​ഖ​​​​ല​​​​യി​​​​ലെ 200 കോ​​​​ടി​​​​യോ​​​​ളം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ശു​​​​ദ്ധ​​​​ജ​​​​ല​​​​ ല​​​​ഭ്യ​​​​ത​​​​യെ ബാ​​​​ധി​​​​ക്കും. ഇ​​​​ത് മ​​​​നു​​​​ഷ്യ​​​​നാ​​​​ഗ​​​​രി​​​​ക​​​​ത​​​​യ്ക്കു​​​​ത​​​​ന്നെ​​​​യു​​​​ള്ള ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ നാ​​​​മെ​​​​ല്ലാ​​​​വ​​​​രും ഒ​​​​രു​​​​മി​​​​ച്ചു​​​നി​​​​ന്ന് പ്ര​​​​വ​​​​ര്‍ത്തി​​​​ക്കേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്’’ -ഖ​​​​നാ​​​​ല്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഇ​​​​ത്ത​​​​വ​​​​ണ പ്ര​​​​ള​​​​യ​​​​ജ​​​​ലം അ​​​​തി​​​​ര്‍ത്തി ക​​​​ട​​​​ന്ന് വ​​​​ലി​​​​യ നാ​​​​ശ​​​​ന​​​​ഷ്ടം വ​​​​രു​​​​ത്തി​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും മു​​​​ന്‍കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ത്ത​​​​രം ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​നി​​​​യും ആ​​​​വ​​​​ര്‍ത്തി​​​​ക്കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി ഓ​​​​ര്‍മി​​​​പ്പി​​​​ച്ചു.

Latest News

Corehub Up