Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NepalEmergency

Video

വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണ​ടി​ച്ചി​ലി​ലും ഉ​ല​ഞ്ഞ് നേ​പ്പാ​ൾ; സാ​ഹ​സി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി സൈ​ന്യം

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും മ​ണ്ണ​ടി​ച്ചി​ലി​ലും ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ നേ​പ്പാ​ളി​ൽ സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഠി​ന​പ്ര​യ​ത്ന​മാ​ണ് ന​ട​ക്കു​ന്ന​ത്.

നേ​പ്പാ​ൾ-​ടി​ബ​റ്റ് അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ച പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ നി​ര​വ​ധി മ​നു​ഷ്യ​രാ​ണ് ഒ​റ്റ​പ്പെ​ട്ടു​പോ​യ​ത്. ഇ​വ​രെ ക​ര​മാ​ർ​ഗ​വും ആ​കാ​ശ​മാ​ർ​ഗ​വും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് സു​ര​ക്ഷാ സേ​ന.

ര​സു​വ ജി​ല്ല​യി​ലെ അ​പ്പ​ർ തൃ​ശൂ​ലി ഹൈ​ഡ്രോ പ​വ​ർ പ​ദ്ധ​തി​യു​ടെ തു​ര​ങ്ക​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ തൊ​ഴി​ലാ​ളി​ക​ളെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും പു​റ​ത്തെ​ത്തി​ക്കാ​ൻ സൈ​നി​ക​ർ ചെ​ളി​യി​ലൂ​ടെ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ദേ​ശ​ത്തെ ഭീ​ക​രാ​വ​സ്ഥ വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ ക​ട്ടി ചെ​ളി​യും അ​വ​ശി​ഷ്ട​ങ്ങ​ളും തു​ര​ങ്ക​ത്തി​ന്‍റെ ക​വാ​ടം മൂ​ടി​യ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. റോ​ഡ് മാ​ർ​ഗം എ​ത്താ​ൻ ക​ഴി​യാ​ത്ത ഇ​ട​ങ്ങ​ളി​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ദൗ​ത്യം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ മേ​ൽ​ക്കൂ​ര​യി​ൽ സ​ഹാ​യം കാ​ത്തു​നി​ന്ന​വ​രെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും ജീ​വ​ൻ പ​ണ​യം വെ​ച്ച് ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ൽ ക​ര​ക​യ​റ്റു​ന്നു​ണ്ട്.

ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ നേ​പ്പാ​ളി​ലും ടി​ബ​റ്റി​ലു​മാ​യി അ​ഞ്ഞൂ​റി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ കാ​ണാ​താ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

നേ​പ്പാ​ൾ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നി​ല​വി​ൽ ദു​ര​ന്ത​ഭൂ​മി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്.

ഇ​തി​നോ​ട​കം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കാ​നാ​യി. പ്ര​ള​യം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. നൂ​റി​ല​ധി​കം ഇ​ന്ത്യ​ക്കാ​രെ ഇ​തി​ന​കം ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചൈ​ന അ​തി​ർ​ത്തി വ​ഴി സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും നി​ര​വ​ധി പേ​രെ​ക്കു​റി​ച്ച് ഇ​നി​യും വി​വ​ര​മൊ​ന്നു​മി​ല്ല. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

Latest News

Corehub Up