Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NepalFloods:

നേ​പ്പാ​ൾ പ്ര​ള​യം: തെ​ര​ച്ചി​ൽ തു​ട​രു​ന്നു

കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ൽ സ​​​​ർ​​​​വ​​​​നാ​​​​ശം വി​​​​ത​​​​ച്ച മ​​​​ഹാ​​​​പ്ര​​​​ള​​​​യം ന​​​​ട​​​​ന്ന് 11 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​വും കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ർ​​​​ക്കാ​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ അ​​​​ഴു​​​​കി​​​​യ​​​​തും അ​​​​പൂ​​​​ർ​​​​ണ​​​​വു​​​​മാ​​​​യ അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ അ​​​​വ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​ത് വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ 1,344 പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും 589 വി​​​​ദേ​​​​ശി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ 5000ത്തോ​​​​ളം പേ​​​​രെ കാ​​​​ണാ​​​​താ​​​​കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി നേ​​​​പ്പാ​​​​ൾ പൊ​​​​ലി​​​​സ് അ​​​​റി​​​​യി​​​​ച്ചു. 13,100ല​​​​ധി​​​​കം പേ​​​​രെ ഇ​​​​തു​​​​വ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ക​​​​ണ്ടെ​​​​ടു​​​​ത്ത മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളി​​​​ൽ 85 എ​​​​ണ്ണം കു​​​​ട്ടി​​​​ക​​​​ളു​​​​ടേ​​​​താ​​​​ണ്. 500ഓ​​​​ളം മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ശ​​​​രീ​​​​ര​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ വേ​​​​ർ​​​​പെ​​​​ട്ട നി​​​​ല​​​​യി​​​​ലാ​​​​ണ്. വെ​​​​ള്ള​​​​ത്തി​​​​ലും ചെ​​​​ളി​​​​യി​​​​ലും കി​​​​ട​​​​ന്ന് ജീ​​​​ർ​​​​ണി​​​​ച്ച​​​​തി​​​​നാ​​​​ൽ 98 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തു​​​​വ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് വി​​​​ട്ടു​​​​ന​​​​ൽ​​​​കി​​​​യ​​​​ത്.

തി​​​​രി​​​​ച്ച​​​​റി​​​​യ​​​​പ്പെ​​​​ടാ​​​​ത്ത ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഡി​​​​എ​​​​ൻ​​​​എ സാ​​​​മ്പി​​​​ളു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച​​​​ശേ​​​​ഷം സം​​​​സ്‌​​​​ക​​​​രി​​​​ച്ചു. പ്രി​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി ഇ​​​​തു​​​​വ​​​​രെ 1,012 ര​​​​ക്ത​​​​ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ ഡി​​​​എ​​​​ൻ​​​​എ സാ​​​​മ്പി​​​​ളു​​​​ക​​​​ളും ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​ർ​​​​ത്തി പ്ര​​​​ദേ​​​​ശ​​​​മാ​​​​യ ടി​​​​ബ​​​​റ്റി​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ 31 പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും 500ലേ​​​​റെ പേ​​​​രെ കാ​​​​ണാ​​​​താ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ദു​​​​രി​​​​താ​​​​ശ്വാ​​​​സ സാ​​​​മ​​​​ഗ്രി​​​​ക​​​​ളു​​​​ടെ ക്ഷാ​​​​മ​​​​മു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നും ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ ഗ​​​​താ​​​​ഗ​​​​ത-​​​​വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മ​​​​യ മ​​​​ന്ത്രി ബി​​​​ക്രം തി​​​​മി​​​​ത്സീ​​​​ന അ​​​​റി​​​​യി​​​​ച്ചു. കാ​​​​ലാ​​​​വ​​​​സ്ഥാ​​​​വ്യ​​​​തി​​​​യാ​​​​നം മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ഇ​​​​ത്ത​​​​രം ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളി​​​​ൽ നേ​​​​പ്പാ​​​​ളി​​​​ന് ‘കാ​​​​ലാ​​​​വ​​​​സ്ഥാ നീ​​​​തി’ ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മൂ​​​​ഹം ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

അ​​​​തേ​​​​സ​​​​മ​​​​യം, പ്ര​​​​ള​​​​യം 17,000ത്തോ​​​​ളം കു​​​​ട്ടി​​​​ക​​​​ളെ ബാ​​​​ധി​​​​ച്ച​​​​താ​​​​യി യൂ​​​​ണി​​​​സെ​​​​ഫ് വ്യ​​​​ക്ത​​​​മാ​​​​ക്കി. ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ 250ഓ​​​​ളം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യും കാ​​​​ണാ​​​​താ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും 23ഓ​​​​ളം സ്‌​​​​കൂ​​​​ളു​​​​ക​​​​ൾ പൂ​​​​ർ​​​​ണമാ​​​​യോ ഭാ​​​​ഗി​​​​ക​​​​മാ​​​​യോ ത​​​​ക​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നും വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

ഗോ​​​​ർ​​​​ഖ​​​​യി​​​​ൽ വീ​​​​ണ്ടും പ്ര​​​​ള​​​​യം

അ​​​​തി​​​​നി​​​​ടെ ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ഗോ​​​​ർ​​​​ഖ ജി​​​​ല്ല​​​​യി​​​​ലെ നാം​​​​റും​​​​ഗ് ഖോ​​​​ല ന​​​​ദി ക​​​​ര​​​​ക​​​​വി​​​​ഞ്ഞൊ​​​​ഴു​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നാ​​​​ല് വീ​​​​ടു​​​​ക​​​​ളും ഒ​​​​രു തൂ​​​​ക്കു​​​​പാ​​​​ല​​​​വും ഒ​​​​ലി​​​​ച്ചു​​​​പോ​​​​യി. പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ മു​​​​ൻ​​​​കൂ​​​​ട്ടി മാ​​​​റി​​​​ത്താ​​​​മ​​​​സി​​​​ച്ച​​​​തി​​​​നാ​​​​ലാ​​​​ണ് വ​​​​ൻ ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യ​​​​ത്. ഇ​​​​വി​​​​ടെ​​​​യു​​​​ള്ള ര​​​​ണ്ട് ചെ​​​​റു​​​​കി​​​​ട ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കും കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up