Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Avenues

Idukki

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: പു​തു​വ​ഴി​ക​ള്‍ തേ​ടി ല​ഹ​രി​മാ​ഫി​യ

നെ​ടു​ങ്ക​ണ്ടം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ല്‍ ല​ഹ​രി​വി​ല്‍​പ്പ​ന​ക്കാ​ര്‍ പു​തു​വ​ഴി തേ​ടു​ന്നു.

പ്ര​ധാ​ന റോ​ഡു​ക​ളി​ലും ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​മു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് കാ​ടു​പി​ടി​ച്ച പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട ഇ​ട​വ​ഴി​ക​ളും ല​ഹ​രി​വി​ല്‍​പ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.​ക​ല്ലാ​ര്‍ മു​ത​ല്‍ തൂ​ക്കു​പാ​ലം വ​രെ​യു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ലെ ആ​ളൊ​ഴി​ഞ്ഞ ഇ​ട​വ​ഴി​ക​ള്‍, കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍, വി​ജ​ന​മാ​യ പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ള്‍ ല​ഹ​രി കൈ​മാ​റ്റം ന​ട​ക്കു​ന്ന​താ​യി വി​വ​രം.

വാ​ഹ​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​യ​തോ​ടെ നേ​രി​ട്ട് പി​ടി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് വി​ല്‍​പ​ന​ക്കാ​ര്‍ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ കാ​ര​ണം. ക​ഞ്ചാ​വ്, രാ​സ​ല​ഹ​രി​വ​സ്തു​ക്ക​ള്‍, നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​ല്‍​പ​ന​യും വി​ത​ര​ണ​വും മേ​ഖ​ല​യി​ല്‍ തു​ട​രു​ന്ന​താ​യാ​ണ് വി​വ​രം. ചെ​റി​യ സം​ഘ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​രാ​ണ് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ചു​ന​ല്‍​കു​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ട്.

Latest News

Corehub Up