Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Business

പു​തി​യ ബി​സി​ന​സ്: ലൈ​സ​ന്‍​സ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് സി​ക്കി കേ​ര​ള

കൊ​​​​ച്ചി: പു​​​​തി​​​​യ ബി​​​​സി​​​​ന​​​​സു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നും അ​​​​തി​​​​നു​​​​ള്ള ലൈ​​​​സ​​​​ന്‍​സു​​​​ക​​​​ള്‍ നേ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പു​​​​തി​​​​യ സ​​​​ര്‍​ക്കാ​​​​ര്‍ കൂ​​​​ടു​​​​ത​​​​ല്‍ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സ​​​​തേ​​​​ണ്‍ ഇ​​​​ന്ത്യ ചേം​​​​ബ​​​​ര്‍ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്സ് ആ​​​​ന്‍​ഡ് ഇ​​​​ന്‍​ഡ​​​​സ്ട്രി (സി​​​​ക്കി) കേ​​​​ര​​​​ള ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ചെ​​​​റു​​​​കി​​​​ട ഇ​​​​ട​​​​ത്ത​​​​രം സം​​​​രം​​​​ഭ​​​​ങ്ങ​​​​ള്‍, സ്റ്റാ​​​​ര്‍​ട്ട​​​​പ്പു​​​​ക​​​​ള്‍, ടൂ​​​​റി​​​​സം ബി​​​​സി​​​​ന​​​​സു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്കു സ​​​​വി​​​​ശേ​​​​ഷ പി​​​​ന്തു​​​​ണ ന​​​​ല്‍​ക​​​​ണം. ആ​​​​ര്‍​ട്ടി​​​​ഫി​​​​ഷ​​​ല്‍ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ്, പ​​​​രി​​​​സ്ഥി​​​​തി​​​സൗ​​​​ഹൃ​​​​ദ​​​​മാ​​​​യ ശു​​​​ദ്ധ ഊ​​​​ര്‍​ജം, കൃ​​​​ഷി​​​​യി​​​​ലെ പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ള്‍ (അ​​​​ഗ്രി​​​​ടെ​​​​ക്), ആ​​​​രോ​​​​ഗ്യ​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ന​​​​വീ​​​​ക​​​​ര​​​​ണം എ​​​​ന്നി​​​​വ​​​​യി​​​​ല്‍ ശ്ര​​​​ദ്ധി​​​​ച്ചാ​​​​ല്‍ കേ​​​​ര​​​​ളം രാ​​​​ജ്യ​​​​ത്തി​​​​നു​​​ത​​​​ന്നെ മാ​​​​തൃ​​​​ക​​​​യാ​​​​കും.

വ്യ​​​​വ​​​​സാ​​​​യ​​​മേ​​​​ഖ​​​​ല​​​​ക​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന കോ​​​​റി​​​​ഡോ​​​​റു​​​​ക​​​​ള്‍, തു​​​​റ​​​​മു​​​​ഖ വി​​​​ക​​​​സ​​​​നം, യു​​​​വാ​​​​ക്ക​​​​ള്‍​ക്കു​​​​ള്ള തൊ​​​​ഴി​​​​ല്‍ നൈ​​​​പു​​​​ണ്യ പ​​​​രി​​​​ശീ​​​​ല​​​​നം എ​​​​ന്നി​​​​വ​​​​യി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ നി​​​​ക്ഷേ​​​​പം വ​​​​ര​​​​ണം.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വ്യ​​​​വ​​​​സാ​​​​യ വ​​​​ള​​​​ര്‍​ച്ച​​​​യ്ക്കും പു​​​​തി​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ള്‍ വ​​​​ള​​​​ര്‍​ന്നു​​​​വ​​​​രു​​​​ന്ന​​​​തി​​​​നും സ​​​​ര്‍​ക്കാ​​​​രു​​​​മാ​​​​യി കൈ​​​​കോ​​​​ര്‍​ത്തു പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​ന്‍ സി​​​​ക്കി കേ​​​​ര​​​​ള പൂ​​​​ര്‍​ണ​​​​മാ​​​​യും സ​​​​ന്ന​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​തോ​​​​മ​​​​സ് പൗ​​​​ലോ​​​​സ് നെ​​​​ച്ചു​​​​പ്പാ​​​​ടം പ​​​​റ​​​​ഞ്ഞു.

ശ​​​​ക്ത​​​​മാ​​​​യ ജ​​​​ന​​​​പി​​​​ന്തു​​​​ണ​​​​യോ​​​​ടെ വ​​​​ന്ന പു​​​​തി​​​​യ സ​​​​ര്‍​ക്കാ​​​​ര്‍ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ള​​​​ര്‍​ച്ച​​​​യ്ക്കും വ്യ​​​​വ​​​​സാ​​​​യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നും പു​​​​തി​​​​യ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ സൃ​​​​ഷ്‌​​​ടി​​​ക്കു​​​​ന്ന​​​​തി​​​​നും വ​​​​ലി​​​​യ ഊ​​​​ര്‍​ജം പ​​​​ക​​​​രു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up