Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Fire Station At Katanam

Alappuzha

ക​റ്റാ​ന​ത്ത് പു​തി​യ അ​ഗ്നി​ര​ക്ഷാ​നി​ല​യം: ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ച്ചു

ക​റ്റാ​നം: സ​ർ​ക്കാ​ർ പു​തു​താ​യി അ​നു​വ​ദി​ച്ച ക​റ്റാ​നം അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​നുവേ​ണ്ടി ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ച്ചു. ക​റ്റാ​നം ജം​ഗ്‌​ഷ​നു സ​മീ​പ​മു​ള്ള ഒ​രേ​ക്ക​ർ റ​വ​ന്യു പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽനി​ന്നും അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ കാ​ല​താ​മ​സം അ​ഗ്നി​ര​ക്ഷാ​നി​ല​യം തു​ട​ങ്ങു​ന്ന​തി​നെ ബാ​ധി​ക്കി​ല്ല.

ക​റ്റാ​നം ജം​ഗ്‌​ഷ​നു സ​മീ​പം കെ​ട്ടി​ടം വാ​ട​ക​യ്ക്കെ​ടു​ത്ത് അ​വി​ടെ താ​ത്കാ​ലി​ക​മാ​യി ഉ​ട​ൻ അ​ഗ്നി​ര​ക്ഷാ​നി​ല​യം സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. അ​ഗ്നി​ര​ക്ഷാ​നി​ല​യം സ്ഥാ​പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഒ​രേ​ക്ക​ർ റ​വ​ന്യു പു​റ​മ്പോ​ക്കു ഭൂ​മി​യി​ൽ നി​ല​വി​ൽ ക​റ്റാ​നം വി​ല്ലേ​ജ് ഓ​ഫീ​സ്, ഭ​ര​ണി​ക്കാ​വ് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് എ​ന്നി​വ​യു​ണ്ട്. എ​ക്‌​സൈ​സ് ഓ​ഫീ​സി​നും ഇ​വി​ടെ ഭൂ​മി ആ​വ​ശ്യ​പ്പെ​ട്ട് അ​ടു​ത്തി​ടെ റ​വ​ന്യു അ​ധി​കൃ​ത​ർ​ക്ക് എ​ക്‌​സൈ​സ് വ​കു​പ്പ് ക​ത്തു ന​ൽ​കി​യി​രു​ന്നു.

ഇ​തി​നാ​യി 30 സെ​ന്‍റ് ഭൂ​മി മാ​റ്റി​യി​ട്ടി​ട്ടു​ണ്ട്. കാ​യം​കു​ളം-​പു​ന​ലൂ​ർ റോ​ഡ​രി​കി​ൽ ക​റ്റാ​നം ജം​ഗ്‌​ഷ​നി​ൽനി​ന്ന് നൂ​റു​മീ​റ്റ​ർ മാ​ത്രം ദൂ​ര​മാ​ണ് സ​ർ​ക്കാ​ർ ഭൂ​മി​യി​ലേ​ക്കു​ള്ള​ത്. കെ.​പി. റോ​ഡ​രി​കി​ലാ​യ​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു ക​യ​റാ​നും ഇ​റ​ങ്ങാ​നും ക​ഴി​യു​ന്ന വ​ഴി​യു​ള്ള ഈ ​ഭൂ​മി അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ന്‌ അ​നു​യോ​ജ്യ​മാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.

ഇ​വി​ടെ കെ.​പി. റോ​ഡ​രി​കി​ലാ​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സും സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നി​ലു​ള്ള സ്ഥ​ല​മാ​ണ് അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​നാ​യി ഏ​റ്റെ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

നി​ർ​ദി​ഷ്ട സ്ഥ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗം കാ​ടു​വ​ള​ർ​ന്നും ബാ​ക്കി​ഭാ​ഗം യു​വാ​ക്ക​ൾ ക​ളി​സ്ഥ​ല​മാ​യും ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. കൂ​ടാ​തെ, ക​റ്റാ​നം വൈ​ദ്യു​തി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ കേ​ബി​ളു​ക​ളും വൈ​ദ്യു​തി​ക്ക​മ്പി​ക​ളും ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളും സൂ​ക്ഷി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്.

അ​ഗ്നി​ര​ക്ഷാ​നി​ല​യ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ താ​ഴെ വാ​ഹ​നം പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും മു​ക​ളി​ല​ത്തെ നി​ല​യി​ൽ ഓ​ഫീ​സ് സം​വി​ധാ​ന​വു​മു​ള്ള കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നു സ്ഥ​ലം കു​റ​ച്ചു​മ​തി എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

മ​ന്ത്രി എം. ​ലി​ജു​വി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് ക​റ്റാ​ന​ത്ത് അ​ഗ്നി​ര​ക്ഷാ​നി​ല​യം സ്ഥാ​പി​ക്കു​ന്ന​തി​ന്‌ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​ട്ട​ത്.

Latest News

Corehub Up