Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Organization

തൃഷ രാഷ്ട്രീയത്തിലേയ്ക്കോ? ന​ടി​യു​ടെ പേ​രി​ൽ ത​മി​ഴ്നാ​ട്ടി​ൽ പു​തി​യ സം​ഘ​ട​ന

ന​ടി തൃ​ഷ​യു​ടെ പേ​രി​ൽ പു​തി​യ സം​ഘ​ട​ന. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ലാ​ണ് സം​ഘ​ട​ന പി​റ​ന്ന​ത്. ‘ഇ​ള​യ പു​ര​ട്ചി ത​ലൈ​വി തൃ​ഷ പേ​ര​വൈ’ എ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ പേ​ര്. തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​യാ​യ രാ​ജ​ഗോ​പാ​ലി​നെ സം​ഘ​ട​ന​യു​ടെ കോ​ർ​ഡി​നേ​റ്റ​റാ​യി നി​യ​മി​ച്ചു. 

സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ തൃ​ഷ​യ്ക്ക് ‘ഇ​ള​യ വി​പ്ല​വ നാ​യി​ക’ എ​ന്ന പ​ദ​വി ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി. തൃ​ഷ​യു​ടെ ചി​ത്രം പ​തി​ച്ച പ​ച്ച​നി​റ​ത്തി​ലു​ള്ള പ​ട്ടു​തു​ണി​യും പ്ര​ത്യേ​ക അ​ഭി​വാ​ദ​ന​രീ​തി​യും ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു.

മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യ്ക്കു​ശേ​ഷം ഏ​റ്റ​വും വ​ലി​യ വ്യ​ക്തി​ത്വ​വും സ്വാ​ധീ​ന​ശ​ക്തി​യു​മു​ള്ള വ്യ​ക്തി തൃ​ഷ​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് മി​ക​ച്ച രീ​തി​യി​ലാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചാ​ൽ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ തൃ​ഷ​യ്ക്ക് പ്ര​ധാ​ന വ്യ​ക്തി​ത്വ​മാ​യി ഉ​യ​രാ​ൻ ക​ഴി​യു​മെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യ​വും നി​യ​മ​സ​ഹാ​യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നാ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

തൃ​ഷ​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് സം​ഘ​ട​ന രൂ​പീ​ക​രി​ച്ച​തെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ല്‍ തൃ​ഷ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. നേ​ര​ത്തെ തൃ​ഷ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങ​ണ​മെ​ന്ന ത​ര​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ല​യി​ട​ത്തും പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു

മു​ൻ മു​ഖ്യ​മ​ന്ത്രി ജെ. ​ജ​യ​ല​ളി​ത​യു​ടേ​തി​ന് സ​മാ​ന​മാ​യ ശ​ക്ത​മാ​യ വ്യ​ക്തി​ത്വ​വും നേ​തൃ​ത്വ​ഗു​ണ​വും തൃ​ഷ​യ്ക്കു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​യ​ല​ളി​ത​യ്ക്ക് ത​മി​ഴ് മ​ണ്ണ് ആ​ദ​ര​വോ​ടു കൂ​ടി ന​ൽ​കി​യ പേ​രാ​യി​രു​ന്നു പു​ര​ട്ചി ത​ലൈ​വി. എം​ജി​ആ​റി​ന്റെ സ​ന്ത​ത സ​ഹ​ചാ​രി​യെ​ന്ന നി​ല​യി​ൽ നി​ന്നു​കൊ​ണ്ടാ​ണ് ജ​യ​ല​ളി​ത മു​ഖ്യ​ധാ​രാ​രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം ന​ട​ത്തി​യ​ത്.

Latest News

Corehub Up