തൃഷ
നടി തൃഷയുടെ പേരിൽ പുതിയ സംഘടന. തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് സംഘടന പിറന്നത്. ‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ എന്നാണ് സംഘടനയുടെ പേര്. തിരുനെൽവേലി സ്വദേശിയായ രാജഗോപാലിനെ സംഘടനയുടെ കോർഡിനേറ്ററായി നിയമിച്ചു.
സംഘടനയുടെ ഉദ്ഘാടനച്ചടങ്ങിൽ തൃഷയ്ക്ക് ‘ഇളയ വിപ്ലവ നായിക’ എന്ന പദവി ഭാരവാഹികൾ നൽകി. തൃഷയുടെ ചിത്രം പതിച്ച പച്ചനിറത്തിലുള്ള പട്ടുതുണിയും പ്രത്യേക അഭിവാദനരീതിയും ചടങ്ങിൽ അവതരിപ്പിച്ചു.
മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കുശേഷം ഏറ്റവും വലിയ വ്യക്തിത്വവും സ്വാധീനശക്തിയുമുള്ള വ്യക്തി തൃഷയാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി വിജയ് മികച്ച രീതിയിലാണ് ഭരണം നടത്തുന്നതെന്നും അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചാൽ സംസ്ഥാന രാഷ്ട്രീയത്തിൽ തൃഷയ്ക്ക് പ്രധാന വ്യക്തിത്വമായി ഉയരാൻ കഴിയുമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.
പാവപ്പെട്ടവർക്ക് ചികിത്സാ സഹായവും നിയമസഹായവും ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കാനാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
തൃഷയുടെ സമ്മതത്തോടെയാണ് സംഘടന രൂപീകരിച്ചതെന്നാണ് ആരാധകരുടെ അവകാശവാദം. എന്നാല്‍ തൃഷയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. നേരത്തെ തൃഷ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന തരത്തില്‍ തമിഴ്നാട്ടില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു
മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടേതിന് സമാനമായ ശക്തമായ വ്യക്തിത്വവും നേതൃത്വഗുണവും തൃഷയ്ക്കുണ്ടെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ജയലളിതയ്ക്ക് തമിഴ് മണ്ണ് ആദരവോടു കൂടി നൽകിയ പേരായിരുന്നു പുരട്ചി തലൈവി. എംജിആറിന്റെ സന്തത സഹചാരിയെന്ന നിലയിൽ നിന്നുകൊണ്ടാണ് ജയലളിത മുഖ്യധാരാരാഷ്ട്രീയ പ്രവേശനം നടത്തിയത്.
Tags : Trisha krishna Trisha New Organization amil Nadu Politics