ഇട്ടിമാണി മെയ്ഡ് ആൻ ചൈന എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ജോജു ആലുക്ക തമിഴിൽ കഥ എഴുതി സ്വതന്ത്ര സംവിധായാകനാവുന്നു.
ഇനിയും പേരിടാത്ത ചിത്രത്തിൽ യോഗി ബാബുവും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പർണവി പിക്ചേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം 2027 ജനുവരി മാസത്തിൽ കഞ്ചിക്കോട്, പൊള്ളാച്ചി, ചെന്നൈ, മലേഷ്യ എന്നീ സ്ഥലങ്ങളിലായി ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. പിആർഒ-എ.എസ്. ദിനേശ്.