Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Water Policy To Be Formulated In The State

Kannur

സം​സ്ഥാ​ന​ത്ത് പു​തി​യ ജ​ല​ന​യം രൂ​പീ​ക​രി​ക്കും: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

ക​ണ്ണൂ​ർ: എ​ല്ലാ​വ​ര്‍​ക്കും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന​ത്ത് പു​തി​യ ജ​ല​ന​യം രൂ​പീ​ക​രി​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ​മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു. പ​യ്യാ​മ്പ​ലം ഗ​സ്റ്റ് ഹൗ​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​പ്ര​തി​നി​ധി​ക​ളു​മാ​യി കണ്ണൂർ ജി​ല്ല​യു​ടെ ജ​ല​വി​ത​ര​ണ സം​വി​ധാ​നം അ​വ​ലോ​ക​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ല​വി​ഭ​വ വ​കു​പ്പി​ല്‍ നി​ല​വി​ലു​ള്ള​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ പു​നഃ​ക്ര​മീ​ക​രി​ക്കും. എ​ല്ലാ ന്യൂ​ന​ത​ക​ളും പ​രി​ഹ​രി​ച്ചു​കൊ​ണ്ടു​ള​ള സ​മ്പൂ​ര്‍​ണ ജ​ല​ന​യ​മാ​ണ് ല​ക്ഷ്യം. സം​സ്ഥാ​ന ത​ല​ത്തി​ലു​ള്ള വാ​ട്ട​ര്‍ കോ​ൺ​ക്ലേ​വ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും-മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ള്‍ ജ​ല​വി​ഭ​വ വ​കു​പ്പി​ന് കീ​ഴി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ്രാ​ദേ​ശി​ക​മാ​യി ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള​തി​നെ മു​ന്‍​ഗ​ണ​ന ന​ല്‍​കി പ​രി​ഗ​ണി​ക്ക​ണം. ഇ​വ​യെ​ല്ലാം കാ​ല​താ​മ​സ​മി​ല്ലാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം. ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി സ​ബ് ഡി​വി​ഷ​ന്‍ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ല​വി​ഭ​വ വ​കു​പ്പ് ജ​ന​സേ​വ​ന വ​കു​പ്പാ​യി മാ​റ​ണം. അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് കു​ടി​വെ​ള്ളം. ഇ​ത് മു​ട​ങ്ങു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ ചെ​റു​ത​ല്ല. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് ഉ​പ​യോ​ക്താ​ക്ക​ള്‍ ജ​ല അ​ഥോറി​റ്റി​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ക​ഴി​യ​ണം. ഒ​രു ത​ര​ത്തി​ലു​ള്ള അ​ഴി​മ​തി​യും വ​കു​പ്പി​ല്‍ വച്ചു​പൊ​റു​പ്പി​ക്കി​ല്ല.

സ​ത്പേ​രു​ള്ള വ​കു​പ്പാ​യി ജ​ല​വി​ഭ​വ വ​കു​പ്പി​നെ മാ​റ്റ​ണം അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​ല അ​ഥോ​റി​റ്റി, മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍, പ​ഴ​ശി ഇ​റി​ഗേ​ഷ​ന്‍, ഭൂ​ഗ​ര്‍​ഭ ജ​ല​വി​ഭ​വ​കു​പ്പ്, ഹ്രൈ​ഡ്രോ​ള​ജി വി​ഭാ​ഗം, ക്വാ​ളി​റ്റി ടെ​സ്റ്റിം​ഗ് ലാ​ബ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. മ​ണ്ഡ​ലം ത​ല​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി പ​ദ്ധ​തി​ക​ളു​ടെ പു​ന​ര​വ​ലോ​ക​ന യോ​ഗം​ചേ​രു​മെ​ന്നും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

Latest News

Corehub Up