Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Gas Connections

Thrissur

പു​തി​യ ഗ്യാ​സ് ക​ണ​ക്‌​ഷ​ൻ ന​ൽ​കു​ന്നി​ല്ല; വ​ല​ഞ്ഞ് ജ​നം


തൃ​ശൂ​ർ: പു​തി​യ ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക ക​ണ​ക്‌​ഷ​നു​ക​ൾ ന​ൽ​കു​ന്ന​ത് ഏ​ജ​ൻ​സി​ക​ൾ നി​ർ​ത്തി​വ​ച്ച​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​യ്ക്കു​ന്നു. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​സാ​ഹ​ച​ര്യ​മാ​ണ് പാ​ച​ക​വാ​ത​ക ക​ണ​ക്‌​ഷ​ൻ ന​ൽ​കു​ന്ന​തി​നെ ബാ​ധി​ച്ച​തെ​ന്ന് ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്നു.

യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് എ​ൽ​പി​ജി വി​ത​ര​ണ​പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​പ്പോ​ൾ നി​ല​വി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു സി​ലി​ണ്ട​ർ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും പു​തി​യ ഗാ​ർ​ഹി​ക ഗ്യാ​സ് ക​ണ​ക്‌​ഷ​നു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​നും പാ​ച​ക​വാ​ത​ക​വി​ത​ര​ണ ക​ന്പ​നി​യി​ൽ​നി​ന്നു നി​ർ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മാ​ർ​ച്ച് മു​ത​ൽ പു​തി​യ ക​ണ​ക്‌​ഷ​നു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ ക​ണ​ക്‌​ഷ​ൻ ന​ൽ​കു​ന്ന​തു പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കി.

തൃ​ശൂ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​തി​യ ക​ണ​ക്‌​ഷ​നാ​യി അ​പേ​ക്ഷ ന​ൽ​കി നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണു കാ​ത്തി​രി​ക്കു​ന്ന​ത്. പു​തി​യ വീ​ടു​ക​ളി​ലേ​ക്കു താ​മ​സം മാ​റു​ന്ന​വ​രും വി​വാ​ഹ​ശേ​ഷം പു​തി​യ വീ​ട്ടി​ൽ താ​മ​സം ആ​രം​ഭി​ക്കേ​ണ്ട​വ​രു​മാ​ണ് ക​ണ​ക്‌​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. അ​പേ​ക്ഷ​യും രേ​ഖ​ക​ളും സ​ഹി​ത​മെ​ത്തു​ന്പോ​ൾ ഇ​പ്പോ​ൾ ക​ണ​ക്‌​ഷ​ൻ ന​ൽ​കാ​നാ​വി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണു ല​ഭി​ക്കു​ന്ന​ത്.

ഗ്യാ​സ് ക​ണ​ക്‌​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ല കു​ടും​ബ​ങ്ങ​ളും താ​ത്കാ​ലി​ക​മാ​യി ഇ​ൻ​ഡ​ക്‌​ഷ​ൻ കു​ക്ക​റു​ക​ളെ​യും ഇ​ല​ക്ട്രി​ക് സ്റ്റൗ​ക​ളെ​യു​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പു​തി​യ വീ​ടു​ക​ളി​ലും ഫ്ലാ​റ്റു​ക​ളി​ലും വി​റ​ക​ടു​പ്പ് ഇ​ല്ലാ​ത്ത​തും വി​റ​കു ല​ഭി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​മെ​ല്ലാം ആ​വ​ശ്യ​ക്കാ​രെ അ​ല​ട്ടു​ന്നു​ണ്ട്. പു​തി​യ ക​ണ​ക്‌​ഷ​നു​ക​ളു​ടെ വി​ത​ര​ണം എ​പ്പോ​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലാ​ത്ത​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. കേ​ന്ദ്ര-​സം​സ്ഥാ​ന അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up