Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewApproach

ജില്ലാ രൂപീകരണം: പുതിയ സമീപനം വേണം

പു​​​തി​​​യ ജി​​​ല്ല​​​ക​​​ളും താ​​​ലൂ​​​ക്കു​​​ക​​​ളും രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ക​​​മ്മി​​​ഷ​​​നെ നി​​​യ​​​മി​​​ക്കു​​​മെ​​​ന്നു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ലെ പ്ര​​​ഖ്യാ​​​പ​​​ന​​​വും മൂ​​​വാ​​​റ്റു​​​പു​​​ഴ ജി​​​ല്ല രൂ​​​പീ​​​ക​​​ര​​​ണം ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു​​​ള്ള തു​​​ട​​​ർ പ്ര​​​സ്താ​​​വ​​​ന​​​യും സ​​​മ്മി​​​ശ്ര പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വേ​​​ഗ​​ത്തി​​​ലും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യും ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​റ​​​പ്പാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഭ​​​ര​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ പ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​യി സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് . ജ​​​ന​​​ക്ഷേ​​​മ​​​ത്തേ​​​ക്കാ​​​ൾ ഉ​​​പ​​​രി​​​യാ​​​യി രാ​​​ഷ്‌​​ട്രീ​​​യ​​​മാ​​​യ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലു​​​ക​​​ളും സ്ഥാ​​​പി​​​ത താ​​ത്പ​​​ര്യ​​​ങ്ങ​​​ളു​​​മാ​​​ണ് പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​തി​​​ന്‍റെ പി​​​ന്നി​​​ലെ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​യി വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ഫ​​​യ​​​ൽ കൂ​​​ന്പാ​​​ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് കാ​​​ല​​​കാ​​​ല​​​ങ്ങ​​​ളാ​​​യി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ വി​​​ലാ​​​പ​​​ങ്ങ​​​ൾ ന​​​മ്മ​​​ൾ കേ​​​ൾ​​​ക്കാ​​​റു​​​ള്ള​​​താ​​​ണ​​​ല്ലോ? പു​​​തി​​​യ ഓ​​​ഫീ​​​സു​​​ക​​​ൾ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും തു​​​റ​​​ന്നി​​​ട്ടും ഫ​​​യ​​​ലു​​​ക​​​ൾ​​​ക്ക് ഒ​​​ച്ചി​​​ഴ​​​യു​​​ന്ന വേ​​​ഗം പോ​​​ലും ഇ​​​പ്പോ​​​ഴു​​മി​​​ല്ല.

കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​സം​​​ഖ്യ

മൂ​​​ന്ന​​​ര കോ​​​ടി​​​ക്ക് അ​​​ല്പം മു​​​ക​​​ളി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​പ്പോ​​​ഴ​​​ത്തെ ജ​​​ന​​​സം​​​ഖ്യ. ജ​​​ന​​​സം​​​ഖ്യാ ശാ​​​സ്ത്ര പ്ര​​​കാ​​​രം ജ​​​ന​​​സം​​​ഖ്യാ വ​​​ള​​​ർ​​​ച്ച​​​യു​​​ടെ മൂ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണി​​​പ്പോ​​​ൾ കേ​​​ര​​​ളം. കു​​​റ​​​ഞ്ഞ ജ​​​ന​​​നനി​​​ര​​​ക്കും കു​​​റ​​​ഞ്ഞ മ​​​ര​​​ണനി​​​ര​​​ക്കും. എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ, ജ​​​ന​​​സം​​​ഖ്യ കൂ​​​ടു​​​ന്ന ഘ​​​ട്ടം ക​​​ഴി​​​ഞ്ഞ് കു​​​റ​​​ഞ്ഞു കൊ​​​ണ്ടി​​രി​​​ക്കു​​​ന്ന കാ​​​ല​​​ത്തി​​​ലേ​​​ക്ക് കേ​​​ര​​​ളം മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു. പു​​​തി​​​യ ജി​​​ല്ല​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​യി പ​​​ല​​​രും ചൂ​​​ണ്ടി​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ള്ള​​​ത് ജ​​​ന​​​സം​​​ഖ്യ​​​യാ​​​ണ്. ആ ​​​ത​​​ല​​​ത്തി​​​ൽ നോ​​​ക്കി​​​യാ​​​ൽ ഇ​​​നി കേ​​​ര​​​ള​​​ത്തി​​​ൽ പു​​​തി​​​യ ജി​​​ല്ല​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ഒ​​​ട്ടും അ​​​നി​​​വാ​​​ര്യ​​​മ​​​ല്ലെ​​​ന്ന് കാ​​​ണു​​​വാ​​​ൻ സാ​​​ധി​​​ക്കും. ഒ​​​രു കോ​​​ടി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള പ​​​ല ജി​​​ല്ല​​​ക​​​ളും മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ലും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലും​​ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലു​​മു​​ണ്ട്.

വി​​​ക​​​സ​​​ന​​​വും ജി​​​ല്ലാ രൂ​​​പീ​​​ക​​​ര​​​ണ​​​വും

പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ പു​​​തി​​​യ ജി​​​ല്ല​​​ക​​​ളും താ​​​ലൂ​​​ക്കു​​​ക​​​ളും രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് വ​​​ഴി സാ​​​ധ്യ​​​മാ​​​കും എ​​​ന്നൊ​​​രു വാ​​​ദ​​​ഗ​​​തി ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്. പു​​​തി​​​യ ജി​​​ല്ല​​​ക​​​ളു​​​ടെ​​​യും താ​​​ലൂ​​​ക്കു​​​ക​​​ളു​​​ടെ​​​യും ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പു​​​തു​​​താ​​​യി കു​​​റെ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ജോ​​​ലി കി​​​ട്ടു​​​ക​​​യും അ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ചി​​​ല്ല​​​റ വ്യാ​​​പാ​​​ര​​​ശാ​​​ല​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന​​​ല്ലാ​​​തെ കാ​​​ര്യ​​​മാ​​​യ ഒ​​​രു മാ​​​റ്റ​​​വും എ​​​ങ്ങും സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ല. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ നി​​​ർ​​​വ​​​ഹ​​​ണ ചെ​​​ല​​​വ് വ​​​ലി​​​യ​​​തോ​​​തി​​​ൽ വ​​​ർ​​​ധി​​​ക്കു​​​ക​​​യും സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പ്ര​​​മോ​​​ഷ​​​ൻ സാ​​​ധ്യ​​​ത​​​ക​​​ൾ കൂ​​​ടു​​​ക​​യും ചെ​​യ്യു​​മെ​​​ന്ന​​ല്ലാ​​​തെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ഒ​​​രു പ്ര​​​യോ​​​ജ​​​ന​​​വും ഉ​​​ണ്ടാ​​വു​​​ക​​​യി​​​ല്ല. ക​​​ടം എ​​​ടു​​​ത്ത് നി​​​ത്യ നി​​​ദാ​​​ന ചെ​​​ല​​​വു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന് വ​​​ള​​​രെ വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത വ​​​രു​​​ത്തിവ​​​യ്ക്കു​​​മെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ ഫ​​​ലം.

കേ​​​ര​​​ളം ഒ​​​റ്റ ന​​​ഗ​​​രം

കേ​​​ര​​​ള​​​ത്തെ മൊ​​​ത്ത​​​ത്തി​​​ൽ ഒ​​​രൊ​​​റ്റ ന​​​ഗ​​​ര​​​മാ​​​യി വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന സാ​​​മൂ​​​ഹിക-​​സാ​​​ന്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ണ്ട്. ഗ്രാ​​​മ-​​ന​​​ഗ​​​ര വ്യ​​​ത്യാ​​​സം ഏ​​​റ്റ​​​വും കു​​​റ​​​വു​​​ള്ള സം​​​സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ളം. കേ​​​ര​​​ള​​​ത്തി​​​ൽ എ​​​വി​​​ടെ​​​യും എ​​​ല്ലാ ആ​​​ധു​​​നി​​​ക വാ​​​ർ​​​ത്താ​​വി​​​നി​​​മ​​​യ-​​ഗ​​​താ​​​ഗ​​​ത-​​വി​​​ദ്യാ​​​ഭ്യാ​​​സ-​​ആ​​​രോ​​​ഗ്യ-​​വ്യാ​​​പാ​​​ര വാ​​​ണി​​​ജ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ പ​​​ത്തോ പ​​​തി​​​ന​​​ഞ്ചോ കി​​​ലോ​​​മീ​​​റ്റ​​​റി​​​നു​​​ള്ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചാ​​​ൽ പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്ക​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടും എ​​​ന്ന വാ​​​ദ​​​ഗ​​​തി​​​ക്ക് യ​​​ഥാ​​ർ​​ഥ്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ല.

എ​​​ന്താ​​​ണ് വി​​​ക​​​സ​​​നം?

വി​​​ക​​​സ​​​ന​​​ത്തെ ക്കു​​​റി​​​ച്ചു​​​ള്ള ന​​​മ്മു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ൾ പൊ​​​ളി​​​ച്ചെ​​​ഴു​​​തേ​​​ണ്ട സ​​​മ​​​യം അ​​​തി​​​ക്ര​​​മി​​​ച്ചി​​​രി​​​ക്കു​​​ന്നു. ആ​​​റ്‌​​വ​​​രി പാ​​​ത​​​ക​​​ളും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളും കി​​​ലോ​​​മീ​​​റ്റ​​​ർ വ്യാ​​​പി​​​ച്ചു കി​​​ട​​​ക്കു​​​ന്ന മാ​​​ളു​​​ക​​​ളും വ​​​ന്പ​​​ൻ കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​ണ് ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​ങ്ങ​​​ളാ​​​യി വാ​​​ഴ്ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്. ശു​​​ദ്ധ​​ജ​​​ല​​​വും ശു​​​ദ്ധ​​​ഭ​​​ക്ഷ​​​ണ​​​വും ശു​​​ദ്ധ​​​വാ​​​യു​​​വും ശു​​​ദ്ധ​​​മാ​​​യ പ​​​രി​​​സ്ഥി​​​തി​​​യും തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​താ​​​ണ് യ​​​ഥാ​​​ർ​​​ഥ വി​​​ക​​​സ​​​ന​​​മെ​​​ന്ന് ന​​​മ്മു​​​ടെ പൊ​​​തു​​​സ​​​മൂ​​​ഹ​​​വും നേ​​​താ​​​ക്ക​​​ളും തി​​​രി​​​ച്ച​​​റി​​​യേ​​​ണ്ടി​​യി​​​രി​​​ക്കു​​​ന്നു. അ​​​തി​​​രി​​​ല്ലാ​​​ത്ത വാ​​​ഗ്ദാ​​​ന​​​വും സ​​​ന്പ​​​ന്ന​​​ത​​​യും വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന യ​​​ക്ഷി​​​ക്ക​​​ഥ​​​യാ​​​ണ് വി​​​ക​​​സ​​​ന​​​മെ​​​ന്ന് ആ​​​ർ​​​ട്ടു​​​റോ എ​​​സ്ക്കോ​​​ന്പ​​​ർ എ​​​ന്ന ചി​​​ന്ത​​​ക​​​ൻ ചൂ​​​ണ്ടി​​ക്കാ​​​ട്ടി​​​യ​​​ത് ഇ​​​ന്ന് ഏ​​​റെ പ്ര​​​സ​​​ക്ത​​​മാ​​​ണ്. വി​​​ക​​​സ​​​ന​​​ത്തി​​​ലേ​​​ക്കു​​​ള്ള കു​​​റു​​​ക്കു​​​വ​​​ഴി​​​യാ​​​യാ​​​ണ് പു​​​തി​​​യ ജി​​​ല്ല​​​ക​​​ളു​​​ടെ​​​യും താ​​​ലൂ​​​ക്കു​​​ക​​​ളു​​​ടെ​​​യും രൂ​​​പീ​​​ക​​​ര​​​ണ​​​ത്തെ ചി​​​ല​​​ർ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ധി​​​കാ​​​ര വി​​​കേ​​​ന്ദ്രീ​​​ക​​​ര​​​ണം

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളെ പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യാ​​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ ഇ​​​ന്നു നേ​​​രി​​​ടു​​​ന്ന ഒ​​​ട്ടേ​​​റെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​ക്കാം. കൊ​​​ളോ​​​ണി​​​യ​​​ൻ ഭ​​​ര​​​ണ​​​കാ​​​ല​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​ങ്ങ​​​ളാ​​​യി ഇ​​​ന്നും നി​​​ല​​​കൊ​​​ള്ളു​​​ന്ന അ​​​ധി​​​കാ​​​ര​​​കേ​​​ന്ദ്ര​​​ങ്ങ​​​ളെ - രാ​​​വ​​​ണ​​​ൻ കോ​​​ട്ട​​​ക​​​ളെ ഇ​​​ല്ലാ​​​താ​​​ക്കി അ​​​വ​​​യു​​​ടെ പ​​​ദ​​​വി​​​യി​​​ലേ​​​ക്കും സ്ഥാ​​​ന​​​ത്തേ​​​ക്കും ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളെ​​​യും മ​​​റ്റു ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ഉ​​​യ​​​ർ​​​ത്തി​​​യാ​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ആ​​​വ​​​ലാ​​​തി​​​ക​​​ൾ​​​ക്കും പ​​​രാ​​​തി​​​ക​​​ൾ​​​ക്കും പ​​​രി​​​ഹാ​​​രം നേ​​​ടാ​​​ൻ എ​​​ളു​​​പ്പം ക​​​ഴി​​​യും.

ബ​​​ഹു​​​ഭൂ​​​രി​​പ​​​ക്ഷം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കും പ​​​ഞ്ചാ​​​യ​​​ത്ത്-​​വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ൾ വ​​​ഴി പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട വി​​​ഷ​​​യ​​​ങ്ങ​​​ളേ ഉ​​​ണ്ടാ​​കാ​​​റു​​​ള്ളൂ. ആ ​​​ഓ​​​ഫീ​​​സു​​​ക​​​ൾ ശ​​​ക്തീ​​​ക​​​രി​​​ച്ചാ​​​ൽ അ​​​വ​​​രു​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​ര​​മു​​​ണ്ടാ​​ക്കാം. വി​​​വ​​​ര​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും നി​​​ർ​​​മി​​​ത ബു​​​ദ്ധി​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളു​​​ടെ വ​​​ർ​​​ത്ത​​​മാ​​​ന​​​കാ​​​ല​​​ത്ത്, വി​​​ര​​​ൽ​​​ത്തു​​​ന്പി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​ര​​​സാ​​​ധ്യ​​​മാ​​​യി​​​ട്ടു​​​ള്ള ഇ​​​ക്കാ​​​ല​​​ത്ത് പു​​​തി​​​യ ജി​​​ല്ല​​​ക​​​ളും താ​​​ലൂ​​​ക്കു​​​ക​​​ളും രൂ​​​പീ​​​ക​​​രി​​​ക്കേ​​ണ്ട​​തു​​ണ്ടോ​​യെ​​ന്ന് സ​​​ർ​​​ക്കാ​​​ർ ഗൗ​​ര​​വ​​ത്തി​​ൽ ചി​​ന്തി​​ക്ക​​ണം.

Latest News

Corehub Up