തൃശൂർ: സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 14-ാമതു ഷോറൂം തലശേരിയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു.
തലശേരി പുതിയ ബസ് സ്റ്റാൻഡിനടുത്തുള്ള മണവാട്ടി ജംഗ്ഷനിലെ പുതിയ ഷോറൂം 22നു രാവിലെ 11നു സിനിമാതാരം പ്രീതി മുകുന്ദൻ ഉദ്ഘാടനം ചെയ്യും.
സ്വർണം, വജ്രം, വെഡ്ഡിംഗ്, ആന്റിക്, ടെംപിൾ തുടങ്ങി വൈവിധ്യമായ ആഭരണങ്ങളുടെ വിപുലശേഖരം പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർമാരായ പ്രസാദ് രാജഗോപാൽ, പ്രജീഷ് രാജഗോപാൽ എന്നിവർ അറിയിച്ചു.
10 ഭാഗ്യശാലികൾക്ക് ഓരോ ഡയമണ്ട് റിംഗുകൾ, ഓരോ നാലുഗ്രാം പർച്ചേസിനൊപ്പവും സൗജന്യ സ്വർണനാണയങ്ങൾ, സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ ഡിസ്കൗണ്ട്, ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 40 ശതമാനം വരെ ഡിസ്കൗണ്ട്, പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്യുന്പോൾ പവന് 1000 രൂപ അധികം, എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങൾ എന്നിവയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓഫറുകൾ സെപ്റ്റംബർ 30 വരെ തലശേരി ഷോറൂമിൽ മാത്രം.