പരവൂര്‍: റോഡപകടങ്ങള്‍ തടയുന്നതിന് പുതിയ സാങ്കേതികവിദ്യ വരുന്നു.
വാഹനങ്ങള്‍ തമ്മില്‍ തത്സമയം വിവരങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന വെഹിക്കിള്‍-ടു-വെഹിക്കിള്‍ കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ 2028 ഒക്ടോ ബര് ഒന്നു മുതല്‍ പുതിയ വാഹനങ്ങളില്‍ നിര്‍ബന്ധമാക്കാന്‍ റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം നിര്‍ദേശം നല്കി.
മുമ്പിലുള്ള അപായസാധ്യതകളെക്കുറിച്ച് തത്സമയം മുന്നറിയിപ്പ് നല്കാന് ഇതിലൂടെ സാധിക്കും. ഘട്ടംഘട്ടമായാണ് ഈ സംവിധാനം നടപ്പിലാക്കുക.