Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewYear2026

Special

പുതുവത്സര രാവിൽ പോലീസിന്‍റെ 'ഷോ': ഡിസിപിയെ പോലും ഭീഷണിപ്പെടുത്തി സബ് ഇൻസ്പെക്ടറുടെ "അഴിഞ്ഞാട്ടം'

ല​ഖ്‌​നൗ​വി​ലെ പു​തു​വ​ത്സ​ര ല​ഹ​രി​യെ ഭീ​തി​യി​ലാ​ഴ്ത്തി​ക്കൊ​ണ്ട് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ നി​യ​മ​ലം​ഘ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്.

തി​ര​ക്കേ​റി​യ ഹ​സ്ര​ത്ഗ​ഞ്ച് ക​വ​ല​യി​ൽ അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് ബാ​ര​ബ​ങ്കി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​മി​ത് ജ​യ്‌​സ്വാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ അ​തി​ക്ര​മം കാ​ണി​ച്ച​ത്.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് ഒ​രു​ക്കി​യ സു​ര​ക്ഷാ വേ​ലി​ക​ൾ വ​ക​വെ​ക്കാ​തെ സ്വ​ന്തം കാ​റി​ൽ പാ​ഞ്ഞു​ക​യ​റി​യ ഇ​യാ​ൾ, വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​ങ്ങേ​യ​റ്റം പ്ര​കോ​പ​ന​പ​ര​മാ​യാ​ണ് പെ​രു​മാ​റി​യ​ത്.

സി​വി​ൽ വേ​ഷ​ത്തി​ലാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​നം വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടെ​ടു​ത്ത് ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​ഐ അ​ശു​തോ​ഷ് ത്രി​പാ​ഠി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത് സ്ഥ​ല​ത്ത് വ​ലി​യ പ​രി​ഭ്രാ​ന്തി പ​ര​ത്തി.

അ​മി​ത​വേ​ഗ​ത​യി​ൽ പാ​ഞ്ഞ കാ​ർ ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്തെ​ങ്കി​ലും ചു​റ്റു​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘം സാ​ഹ​സി​ക​മാ​യി വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ കാ​റി​നു​ള്ളി​ൽ നി​ന്ന് മ​ദ്യ​കു​പ്പി​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും ഇ​യാ​ൾ ല​ഹ​രി​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​വു​ക​യും ചെ​യ്തു. ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രാ​ഫി​ക് ഡി​സി​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും ഇ​യാ​ൾ മ​ടി​ച്ചി​ല്ല.

നി​യ​മം കാ​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച് അ​ഴി​ഞ്ഞാ​ടി​യ​ത് കാ​ണാ​ൻ വ​ൻ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​തം ദീ​ർ​ഘ​നേ​രം ത​ട​സ​പ്പെ​ട്ടു.

സ്വ​ന്തം ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ത​ന്നെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കേ​ണ്ടി വ​ന്ന​തി​ന്‍റെ നാ​ണ​ക്കേ​ടി​ലാ​ണ് ഇ​പ്പോ​ൾ ല​ഖ്‌​നൗ പോ​ലീ​സ്.

Latest News

Corehub Up