തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവത്തിനു പിന്നാലെ നവജാതശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്ന മാതാപിതാക്കളുടെ ആരോപണത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ആക്ടിംഗ് ചെയർപേഴ്സണ് സിസിലി ജോസഫ് ആണ് കേസെടുത്തത്.
കോട്ടയം ജില്ലാ പൊലിസ് മേധാവിയോടും ആശുപത്രി സൂപ്രണ്ടിനോടും റിപ്പോർട്ട് ആവശ്യപ്പെടാനും തീരുമാനിച്ചു. ഒരു വർഷത്തോളം വേദനയിൽ കഴിഞ്ഞ കുഞ്ഞിന്റെ ദേഹത്തു നിന്ന് കഴിഞ്ഞ ദിവസമാണ് സൂചി നീക്കം ചെയ്തതെന്ന് മാതാപിതാക്കൾ പറയുന്നു.