Sports
മാഞ്ചസ്റ്റർ: കാരാബാവോ കപ്പ് ഫുട്ബോളിന്റെ ആദ്യ പാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റി തോൽപ്പിച്ചു.
അന്റോയ്ൻ സെമെന്യോയും റയാൻ ചെർക്കിയുമാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. സെമെന്യോ 53-ാം മിനിറ്റിലും ചെർക്കി 90+9-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
ഫെബ്രുവരി നാലിനാണ് രണ്ടാം പാദ സെമി. ചെൽസിയും ആഴ്സണലും തമ്മിലുള്ള സെമിഫൈനലിന്റെ ആദ്യപാദം ഇന്ന് രാത്രി നടക്കും. ഇന്ത്യൻ സമയം രാത്രി 1.30 നാണ് മത്സരം.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമയർ ലീഗ് ഫുട്ബോളിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പാട്രിക്ക് ഡോർഗുവാണ് ഗോൾ നേടിയത്. 24-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 29 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
Sports
ലണ്ടൻ: പ്രീമിയർ ലീഗിൽ ചെൽസിയെ ഞെട്ടിച്ച് സമനില പിടിച്ച് ന്യൂകാസ്റ്റിൽ യുണൈറ്റഡ്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ വലകുലുക്കി മുന്നിലെത്തിയ ന്യൂകാസ്റ്റിലിന് പക്ഷെ ജയം നേടാനായില്ല.
ആദ്യ പകുതിയിൽ 2-0 സ്കോറിന് പിന്നിൽനിന്ന ചെൽസി രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ചതോടെ ന്യൂകാസ്റ്റിൽ പ്രതിരോധനിര പിളർന്നു. 2-2 സമനിലയിൽ മത്സരം അവസാനിച്ചു.
നിക്ക് വോൾട്ട്മേഡിന്റെ ഇരട്ടഗോളുകളാണ് ന്യൂകാസ്റ്റിലിന് പ്രതീക്ഷ നൽകിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ നിക്ക് ന്യൂകാസ്റ്റിലിനെ മുന്നിലെത്തിച്ചു. 19-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ടീമിനെ 2-0ന്റെ ലീഡ് സമ്മാനിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടിച്ച ചെൽസി 48-ാം മിനിറ്റിൽ റീസ് ജയിംസിലൂടെ ആദ്യ ഗോൾ കണ്ടെത്തി. 65-ാം മിനിറ്റിൽ ജാവോ പെഡ്രോ ചെൽസിക്കായി സമനില ഗോൾ നേടി. തുടർന്നുള്ള സമയത്ത് ഇരുടീമിനും സ്കോർ ചെയ്യാനായില്ല. അവസാന വിസിൽ മുഴങ്ങിയപ്പോൾ ഇരു ടീമും രണ്ടു ഗോളുകൾക്ക് തുല്ല്യത പാലിച്ചു.
അതേസമയം ന്യൂകാസ്റ്റിൽ പകരക്കാരനായിറക്കിയ ഹാർവി ബാർണ്സ് ടീമിന് ജയം നേടാനുള്ള രണ്ട് സുവർണാവസരങ്ങൾ നഷ്ടമാക്കി. ഒന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നെങ്കിൽ ഫലം മറിച്ചായേനെ.
ചെൽസി 29 പോയിന്റുമായി നാലാം സ്ഥാനത്തും ന്യൂകാസ്റ്റിൽ 23 പോയിന്റുമായി 11-ാം സ്ഥാനത്തുമാണ്.