കൊച്ചി: യമഹ ടീന്‍സ് റോക്ക് 2026 ഗ്രാന്‍ഡ് ഫിനാലെയില്‍ മിസോറമിലെ ന്യൂഹോഫ് സ്കൂള്‍ ബാന്‍ഡ് ജേതാക്കളായി.
തമിഴ്നാട്ടിലെ സി.എസ്. ഹൗളേഴ്സ് ഒന്നാം റണ്ണറപ്പും പശ്ചിമബംഗാളിലെ ദി അപ്രിസിറ്റി രണ്ടാം റണ്ണറപ്പുമായി.
യമഹ മ്യൂസിക് ഇന്ത്യയും ട്രിനിറ്റി കോളജ് ലണ്ടനും ചേര്‍ന്നാണു മത്സരം സംഘടിപ്പിച്ചത്. എ.ആര്. റഹ്മാന് പരിപാടിയില്‍ പങ്കെടുത്തു.